Special Contribution of Methran Kakshi to the Christianity
- Woe to those who Persecute God's church and destroy places of
worship - Will these Pictures open their eyes ?
Singapore St. Mary's JSO Church - Android App Released
SINGAPORE:
Singapore Jacobite Church is just a tap away from Now. St. Mary’s
Jacobite Syrian Orthodox Church Singapore becoming the first
ever Jacobite Church to come up with an Android App. The Application is very useful for the Church
members as well as the whole Jacobites around the world due to
the availability of “24 hrs Live Radio Malankara” for the first
time and few other services as well. Requesting
the members to visit Android Market and install the Singapore
Jacobites app who are using the Samsung, LG, HTC,Sony Ericsson ,MicroMax
and Motorola phones/tabs, which is running on android platform
2.2 or higher. Use “Singapore Jacobites” or “Syrian church
“keywords to search for the App. We would like to request the
members to give 5star ratings for the app for the better ranking
in Android Market.
Holy
Consecration of Othera St. Gregorios JSO Knanaya Church
THIRUVALLA: The Holy Consecration of Othera St Gregorious
JSO Knanaya Church will be held on 7th and 8th of February.
Arch Bishop H.E Kuriakose Mor Sevarious will lead the Holy
Consecration and will be Assited by Metropolitans Their Graces Dr.
Mor Coorilos Geevarghese (Niranam
diocese), Mor Gregorios Kuriakose (Kallissery Region), Mor Ivanios
Kuriakose (Ranni Region).
യേശു
ക്രിസ്തു ലോകം കണ്ടതില്‍ വച്ചേറ്റവും വലിയ വിപ്ലവകാരി - അഭി ഗീവര്‍ഗീസ്
മാര്‍ കൂറിലോസ് മെത്രാപ്പോലിത്ത
യേശു ക്രിസ്തു ലോകം കണ്ടതില്‍ വച്ചേറ്റവും
വലിയ വിപ്ലവകാരിയാണന്നു അഭി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
മെത്രാപ്പോലിത്ത.സി പി എമ്മിനും കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്കും അപചയം
സംഭവിച്ചിട്ടുണ്ടാന്നും ക്രൈസ്തവ സഭകളിലെല്ലാം പണാധിപത്യം ആണന്നും അഭി
തിരുമേനി പറഞ്ഞു. യേശു ക്രിസ്തുവിന്റെ ചിത്രം സി പി എം പാര്‍ട്ടി
സമ്മേളനത്തില്‍ ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ "ഇന്ത്യ
വിഷന്‍ ന്യൂസ് നൈറ്റ് " ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു
മെത്രാപ്പോലിത്ത.
അങ്കമാലി മേഖലാ
മഞ്ഞനിക്കര തീര്‍ത്ഥയാത്ര ആറിന് പുറപ്പെടും.
നെടുമ്പാശ്ശേരി: അങ്കമാലി മേഖലാ മഞ്ഞനിക്കര കാല്‍നട തീര്‍ത്ഥയാത്ര ആറിന്
ചെറിയ വാപ്പാലശ്ശേരി മോര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിയില്‍ നിന്ന്
പുറപ്പെടും. വൈകീട്ട് 4ന് ആരംഭിക്കുന്ന തീര്‍ത്ഥയാത്രയെ ശ്രേഷ്ഠ
കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും ഏല്യാസ് മോര്‍ അത്തനാസിയോസ്
മെത്രാപ്പോലീത്തയും ചേര്‍ന്ന് ആശീര്‍വദിക്കും. പള്ളിയില്‍
സ്ഥാപിച്ചിട്ടുള്ള മോര്‍ ഇഗ്‌നാത്തിയോസ് ബാവയുടെ തിരുശേഷിപ്പ് കബറിങ്കല്‍
നിന്നുമാണ് ദീപശിഖ തെളിക്കുന്നത്. മലബാര്‍ ഭാഗത്ത് നിന്നും എത്തുന്ന
തീര്‍ത്ഥാടകരും അങ്കമാലി മേഖലയിലെ വിവിധ പള്ളികളില്‍ നിന്നുമുള്ള തീര്‍ത്ഥാടകരും
പ്രധാന തീര്‍ത്ഥയാത്രയോടൊപ്പം ചേര്‍ന്ന് ഒന്നായി യാത്രതുടരും. പ്രത്യേകം
തയ്യാറാക്കിയ രഥത്തിന് പിന്നിലായി പ്രാര്‍ത്ഥനാ ഗീതങ്ങള്‍ ആലപിച്ചാണ്
വിശ്വാസികള്‍ നടന്നുനീങ്ങുക. അങ്കമാലി, വേങ്ങൂര്‍, മറ്റൂര്‍, വല്ലം,
പെരുമ്പാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം തീര്‍ത്ഥാടകര്‍
പള്ളിയില്‍ വിശ്രമിക്കും. തുടര്‍ന്ന് കീഴില്ലം, മണ്ണൂര്‍, മൂവാറ്റുപുഴ,
കൂത്താട്ടുകുളം, ചോരക്കുഴി, ഏറ്റുമാനൂര്‍, നീലിമംഗലം, കോട്ടയം,
തിരുവല്ല, പത്തനംതിട്ട, ആറന്‍മുള കൂടി 10ന് വൈകീട്ട് തീര്‍ത്ഥയാത്ര
മഞ്ഞനിക്കരയിലെത്തിച്ചേരു. പരിശുദ്ധ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്
ബാവയുടെ പ്രതിനിധികളായ മോര്‍ പീലക്‌സിനോസ് മത്തിയാസ് നയീസ്, ബെയ്‌റൂട്ട്
ആര്‍ച്ച് ബിഷപ്പ് മോര്‍ ക്ലീമിസ് ഡാനിയേല്‍ ഖുറിയ, ശ്രേഷ്ഠ കാതോലിക്ക
ബാവ, സഭയിലെ മെത്രാപ്പോലീത്തമാര്‍ എന്നിവര്‍ ചേര്‍ന്ന് തീര്‍ത്ഥയാത്രയെ
സ്വീകരിക്കും.
പിറവം: മലങ്കര സഭയിലെ
പ്രസിദ്ധമായ ഓമല്ലൂര്‍ മഞ്ഞനിക്കര തീര്‍ഥയാത്രയ്ക്ക്
തുടക്കമിട്ട് മണീട് സെന്റ് കുര്യാക്കോസ് കത്തീഡ്രലില്‍ ഏലിയാസ്
തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ എണ്‍പതാമത് ഓര്‍മപ്പെരുന്നാളിനും
മഞ്ഞനിക്കര തീര്‍ഥയാത്രക്കും ഒരുക്കങ്ങളായി. പള്ളിയിലെ സണ്‍ഡേ
സ്‌കൂള്‍, കുടുംബ യൂണിറ്റുകള്‍ തുടങ്ങിയ ഭക്തസംഘടനകളുടെ
സംയുക്ത വാര്‍ഷികവും ഇതോടൊപ്പം നടക്കും.ഓമല്ലൂര്‍
ബാവയെന്ന പേരില്‍ വിശ്വാസികളുടെ ഇടയില്‍ പ്രസിദ്ധനായ പരിശുദ്ധ
ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവ 1931
മാര്‍ച്ചിലാണ് മലങ്കരയിലെത്തിയത്. അടുത്ത വര്‍ഷം ഫിബ്രവരി 13ന്
ബാവ കാലം ചെയ്തു. കാലംചെയ്തതിന്റെ നാല്പതാം ദിവസം ചടങ്ങുകളില്‍
പങ്കെടുക്കാന്‍ മണീടില്‍നിന്നും ഏഴംഗ സംഘം കാല്‍നടയായി
സഞ്ചരിച്ച് മഞ്ഞനിക്കരയിലെത്തിയിരുന്നു. അന്നത്തെ ആ കാല്‍നടയാത്രയുടെ
പിന്തുടര്‍ച്ചയാണ് മഞ്ഞനിക്കര തീര്‍ഥയാത്ര.കാലം ചെയ്ത ബാവയുടെ
തിരുശേഷിപ്പ് സ്ഥാപിച്ച മണീട് സെന്റ് കുര്യാക്കോസ് പള്ളിയെ
പാത്രിയാര്‍ക്കീസ് ബാവ കത്തീഡ്രലായി പ്രഖ്യാപിച്ചു. ഫിബ്രവരി
നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് ഇവിടെ പ്രധാന
പെരുന്നാള്‍.പെരുന്നാളിന് ശനിയാഴ്ച രാവിലെ ഒന്‍പതിന് വികാരി
സ്ലീബ പോള്‍ കോറെപ്പിസ്‌കോപ്പ കൊടി ഉയര്‍ത്തും. വൈകീട്ട് ഏഴിന്
ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികയോഗത്തില്‍ സ്ലീബ പോള്‍
കോറെപ്പിസ്‌കോപ്പയെ അനുമോദിക്കും.ഫിബ്രവരി അഞ്ചിന് രാവിലെ കുര്‍ബാന.
10.30ന് നെയ്യപ്പ നേര്‍ച്ച എന്നിവ നടക്കും. വൈകീട്ട് അഞ്ചിന്
കുടുംബ സംഗമ റാലി രാത്രി എട്ടിന് കൊല്ലം കലാസംഘത്തിന്റെ നാടകം
അസുരഗോളങ്ങള്‍ എന്നിവയുണ്ട്.ആറിന് രാവിലെ എട്ടിന് കുര്‍ബാനയും
വൈകീട്ട് ഏഴിന് പ്രദക്ഷിണവും.പ്രധാന പെരുന്നാളായ ഏഴിന് രാവിലെ
8.30ന് നടക്കുന്ന അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് ശ്രേഷ്ഠ
കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാര്‍മികത്വം നല്‍കും.
ഉച്ചയ്ക്ക് 1.30ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നായി
പള്ളിയിലെത്തുന്ന കാല്‍നട തീര്‍ഥാടകര്‍ക്ക് സ്വീകരണം. തുടര്‍ന്ന്
2.45 ആനമുന്തി കുരിശിങ്കലേക്കുള്ള പ്രദക്ഷിണവും മഞ്ഞനിക്കര തീര്‍ഥയാത്രയും
പ്രയാണവും ഡോ. മാത്യൂസ്മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത പതാക
ആശീര്‍വദിച്ച് നല്‍കി തീര്‍ഥാടകരെ യാത്രയാക്കും.
മോര്‍
കുര്യാക്കോസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍
കിഴക്കമ്പലം: ചൂരക്കോട്
സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലും വിലങ്ങ്
കുരിശുംതൊട്ടിയിലും മാര്‍ കുര്യാക്കോസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍
ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കും. ശനിയാഴ്ച വൈകീട്ട്
അഞ്ചിന്‌കൊടിയേറ്റ്. തുടര്‍ന്ന് കുരിശുംതൊട്ടിയില്‍
സന്ധ്യാപ്രാര്‍ഥന, പ്രസംഗം, ഫാ. ജോബി പുളിഞ്ചിയില്‍, ഒന്‍പതിന്
നേര്‍ച്ചസദ്യ. ഞായറാഴ്ച പള്ളിയില്‍ 8.30ന് വി. കുര്‍ബാന,
10.30ന് കുരിശുംതൊട്ടിയിലേക്ക് പ്രദക്ഷിണം. 12ന് ആശിര്‍വാദം,
പാച്ചോര്‍ നേര്‍ച്ച എന്നിവയുമുണ്ടാകും.കിഴക്കമ്പലം:
മേപ്പാറ മോളം മോര്‍ ഇഗ്‌നാത്തിയോസ് ചാപ്പലില്‍ ഏലിയാസ്
തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഓര്‍മപ്പെരുന്നാള്‍
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കും. വെള്ളിയാഴ്ച
7.15ന് വി. കുര്‍ബാന തുടര്‍ന്ന് വികാരി ഫാ. വര്‍ഗീസ്
മണ്ണാറമ്പില്‍ കൊടിയേറ്റും. ശനിയാഴ്ച ഏഴിന് സന്ധ്യാപ്രാര്‍ഥന,
പ്രസംഗം, കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത.
ഒന്‍പതിന് പ്രദക്ഷിണം. ഞായറാഴ്ച 8.30ന് വി. കുര്‍ബാന,
പ്രസംഗം, ഡോ. മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത
10.30ന് പ്രദക്ഷിണം, ഒന്നിന് ആശിര്‍വാദം നേര്‍ച്ച സദ്യ
എന്നിവയുണ്ടാകും.
ശ്രേഷ്ഠബാവക്കും
നവാഭിഷിക്ത മെത്രാപ്പോലീത്തമാര്‍ക്കും സ്വീകരണം
കോലഞ്ചേരി: ശ്രേഷ്ഠ
കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവക്കും നവാഭിഷിക്ത
മെത്രാപ്പോലീത്തമാര്‍ക്കും കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ്
യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍
പത്രസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിന്
നടക്കുന്ന സ്വീകരണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍
പങ്കെടുക്കും. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍
നിന്നും വാഹനങ്ങളുടെ അകമ്പടിയോടെ ശ്രേഷ്ഠ ബാവയേയും
മെത്രാപ്പോലീത്തമാരേയും ശാസ്താംമുകള്‍ വഴി പള്ളി
ഗ്രൗണ്ടിലെത്തിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍
മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും.
പത്രസമ്മേളനത്തില്‍ ഫാ. വര്‍ഗീസ് പനച്ചിയില്‍, ഫാ. ഏലിയാസ്
കാപ്പുംകുഴി, റെജി നടുമോളത്ത് എന്നിവര്‍ സംബന്ധിച്ചു.
February 3, 2012 (Friday)
Syrian Orthodox churches in chicago region celebrating 80th dhukrono
of St. Ignatious Elias III on 4th & 5th.
FARIDABAD:
St. George Jacobite
Syrian Church Faridabad celebrated its Parish day on January
26th.Delhi diocese council member and a known social worker Mr.
Sunny Paul delivered Republic day message. Rev Dn. Baby. C. P was
the chief guest and gave message. Various competitions were held
after the meeting. Fr. Jijan Abraham lead the family retreat.
Shrine
consecration concluded at Adichanallor St.George JSO
Church
KOLLAM: Kurishinthotti Consegration Concluded at St.George
JSO Church Adichhanallor. Metropolitans Their Graces, Mor
Milithios Yuhanon (Thumpamon) and Mor Chrisostomos Markose (EAE)
led the cosecration which was held on Feb, 01.
ആദിച്ചനല്ലൂര്‍ :സെന്‍റ് ജോര്‍ജ്
യാകോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന
പുണ്യശ്ലോകനായ കുര്യാക്കോസ് മോര്‍ കൂറിലോസ് മെമ്മോറിയല്‍ 17 മത് ആദിച്ചനല്ലൂര്‍
കണ്‍വെന്‍ഷന്‍ന്‍റെ ഉത്ഘാടനം പൌരസ്ത്യ സുവിശേഷ സമാജം മെത്രാപോലീത്ത
അഭിവന്ദ്യ മാര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ് നിര്‍വഹിച്ചു. ഫെബ്രുവരി
1- 5 വരെ നടത്തപെടുന്ന കണ്‍വെന്‍ഷന്‍നില്‍ യാകോബായ സുറിയാനി സഭയിലെ
പ്രഗല്‍ഭരായ വൈദികര്‍ നേതൃത്വം നല്‍കുന്നു .ഉത്ഘാടന സമ്മേളനത്തില്‍ ഇടവക
വികരിമാരായ വെരി റെവ് K J തോമസ് കോര്‍ എപ്പിസ്കോപ്പ അധ്യക്ഷ്യം
വഹിക്കുകയും വെരി റെവ് സ്ടീഫെന്‍ എബ്രഹാം കോര്‍ എപ്പിസ്കോപ്പ സ്വാഗതം
ആശംസികുകയും ചെയ്തു .യോഗത്തില്‍ കൊല്ലം ഭദ്രാസന സെക്രട്ടറി റെവ് ഫാദര്‍
സാബു സാമുവേല്‍ ,ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലീല
ശ്രീനിവാസന്‍ ,വൈസ് പ്രസിഡന്റ്, L മാത്യു ,വാര്‍ഡ് മെമ്പര്‍ ശ്രീമതി T
രാജേശ്വരി ,ഇടവക ട്രെസ്ടി K J മാത്യു ,ഇടവക സെക്രട്ടറി J ജോസ്
തുടങ്ങിയവര്‍ ആശംസകള്‍ അര്പിച്ചു.
സെന്റ് ജോര്‍ജ് പള്ളിപെരുന്നാളും കുരിശിന്‍തൊടി കൂദാശ.
കണിയാമ്പറ്റ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിപെരുന്നാളും കുരിശിന്‍തൊടിയുടെ
കൂദാശയ്ക്കും വ്യാഴാഴ്ച തുടക്കംകുറിക്കും. വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക്
പ്രഭാതപ്രാര്‍ഥന, എട്ടുമണിക്ക് വിശുദ്ധകുര്‍ബാന, നാലുമണിക്ക്
ചീക്കല്ലൂര്‍ മാര്‍ ബസേലിയോസ് ചാപ്പലില്‍നിന്നും പതാക പ്രയാണം
പള്ളിയിലേക്ക്, 4.30ന് കൊടിഉയര്‍ത്തല്‍ ആറുമണിക്ക് വരദൂര്‍ കുരിശിങ്കല്‍
ധൂപപ്രാര്‍ഥന, 7.30ന് പ്രദക്ഷിണം, ഏഴുമണിക്ക് സന്ധ്യാസമസ്‌കാരം,
എട്ടുമണിക്ക് പ്രസംഗം, ഒമ്പതുമണിക്ക് ആശീര്‍വാദം, വെള്ളിയാഴ്ച
എട്ടുമണിക്ക് പ്രഭാതപ്രാര്‍ഥന, ഒമ്പതുവരെ വിശുദ്ധകുര്‍ബാന, 10 മണിക്ക്
പ്രസംഗം, 11 മണിക്ക് പ്രദക്ഷിണം 12 മണി മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ്
മാര്‍ പീലക്‌സിനോസ് മെത്രാപ്പൊലീത്തയുടെ കാര്‍മികത്വത്തില്‍ എടക്കൊമ്പം
കുരിശിന്റെ കൂദാശ, 12.30ന് ആശീര്‍വാദം, ഒരുമണിക്ക് നേര്‍ച്ചഭക്ഷണം,
മൂന്നുമണിക്ക് കൊടിയിറക്കല്‍.
February 2, 2012 (Thursday)
Silver Jubilee of
St. Simons JSO Church,Ichilampady
ICHILAMPADY,
KARNATAKA: St. Simons JSO church Ichilampady of
south Karnataka celebrated its silver
jubilee. It was the closing ceremony of one year jubilee
programes. During this occasion parish honored its former
priest, elders of the church, Their Graces bishops and jubilant parish priest
Rev. Fr. P. K. Abraham. H.G Dr. Geevarghes Mor Dionysius (Malankara
Catholic church, Puthoore Diocese), Metropolitans Their Graces Mor
Chrisostomos Markose (EAE), Mor Irenios Paulose (Kozhikode,
Australia & New Zealand Dioceses) & Mor Anthonios Ya`qub
(Mangalore, Honnavar Dioceses) were the
chief guests. Delegates of EAE and Honnavar Mission, political, social leaders, priests of sister churches, a
large number faithful gathered for this occasion.
കല്ലിട്ടപെരുന്നാളും
ഓര്‍മയും
കോലഞ്ചേരി:
സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ്
യാക്കോബായ ചാപ്പലില്‍ കല്ലിട്ട പെരുന്നാളും ഓമല്ലൂര്‍ ബാവയുടെ ഓര്‍മയും
നാല്, അഞ്ച് തീയതികളില്‍ നടക്കും. ശനിയാഴ്ച രാവിലെ 7.30 ന് വി.കുര്‍ബാന,
കൊടിയേറ്റ്, വൈകിട്ട് 6.30 ന് സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം പ്രദക്ഷിണം,
രാത്രി 9.30 ന് നേര്‍ച്ച സദ്യ എന്നിവ നടക്കും. ഞായറാഴ്ച രാവിലെ എട്ടിന്
വി.കുര്‍ബാന, 10 ന് പ്രദക്ഷിണം, 10.30ന് പാച്ചോര്‍ നേര്‍ച്ച
എന്നിവയുണ്ടാകും. വൈകിട്ട് പുതുപ്പനം കുരിശുംതൊട്ടിയില്‍ വചനശുശ്രൂഷ
നടക്കും. തിങ്കളാഴ്ച രാവിലെ 7.30 ന് ചാപ്പലിലും കുരിശുംതൊട്ടിയിലും
വി.കുര്‍ബാന നടക്കും. 9.30 ന് പുതുപ്പനം കുരിശും തൊട്ടിയില്‍
മഞ്ഞിനിക്കര തീര്‍ത്ഥയാത്രയ്ക്ക് സ്വീകരണം നല്‍കും.
വെട്ടിക്കല്‍ കര്‍മ്മേല്‍കുന്ന്
സിംഹാസന പള്ളിയുടെ മൂറോന്‍ കൂദാശ
വെട്ടിക്കല്‍: കര്‍മ്മേല്‍ക്കുന്ന്
സെന്റ് തോമസ് സിറിയന്‍ സിംഹാസന പള്ളിയുടെ മൂറോന്‍ അഭിഷേക കൂദാശ
അഞ്ച്, ആറ് തീയതികളില്‍ നടക്കും. ഇതോടൊപ്പം ഓമല്ലൂര്‍ ബാവയുടെ
പെരുന്നാളും ആഘോഷിക്കും.ഞായറാഴ്ച രാവിലെ
എട്ടിന് കുര്‍ബ്ബാന തുടര്‍ന്ന് കൊടിഉയര്‍ത്തല്‍. വൈകിട്ട്
അഞ്ചിന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍
ബാവയ്ക്കും മറ്റ് തിരുമേനിമാര്‍ക്കും വെട്ടിക്കല്‍ കവലയില്‍
സ്വീകരണം. തുടര്‍ന്ന് പുതിയ പള്ളിയുടെ മൂറോന്‍ കൂദാശ. രാത്രി
എട്ടിന് പൊതുസമ്മേളനം കേന്ദ്രമന്തി പ്രൊഫ. കെ.വി. തോമസ്
ഉദ്ഘാടനം ചെയ്യും. കുര്യാക്കോസ് മാര്‍ ദീയസ്‌കോറോസ്
മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.ബാബു,
വി.കെ. ഇബ്രാഹിംകുഞ്ഞ് മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍
ഗ്രീഗോറിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, കുര്യാക്കോസ് മാര്‍
തെയോഫിലോസ്,ഐസക്ക് മാര്‍ ഒസ്താത്ത്യോസ് എന്നിവര്‍ പങ്കെടുക്കും.
തിങ്കളാഴ്ച രാവിലെ 8.30ന് തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍
മൂന്നിന്മേല്‍ കുര്‍ബ്ബാന, പ്രദക്ഷിണം, ആശീര്‍വാദം ,നേര്‍ച്ചസദ്യ
എന്നിവ നടത്തും.
മീനങ്ങാടി: പത്തനംതിട്ട ജില്ലയിലെ
മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്
ഏലിയാസ് ത്രിതീയന്‍ ബാവായുടെ 80-ാമത് ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച്
നടത്തുന്ന വടക്കന്‍ മേഖല തീര്‍ത്ഥയാത്ര ഫെബ്രുവരി രണ്ടിന്
മീനങ്ങാടിയില്‍ നിന്നാരംഭിക്കും. പാത്രീയര്‍ക്കാ ദിനാഘോഷങ്ങളുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്
മഞ്ഞനിക്കരയില്‍ ഉയര്‍ത്തുവാനുള്ള പാത്രീയര്‍ക്ക പതാക മീനങ്ങാടി
സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍ കത്തീഡ്രല്‍ പള്ളിയില്‍
കബറടങ്ങിയിരിക്കുന്ന പുണ്യശ്ലോകനായ ശാമുവേല്‍ മോര്‍ പീലക്‌സിനോസ്
തിരുമേനിയുടെ കബറടത്തിങ്കല്‍ വെച്ച് വ്യാഴാഴ്‌ച്ച രാവിലെ 6.15ന്
മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പീലക്‌സിനോസ്
മെത്രാപ്പോലീത്ത തീര്‍ത്ഥാടക ടീമിന് കൈമാറും. ബിജു ഏലിയാസ്, ടി.കെ
എല്‍ദോ എന്നിവര്‍ പതാക ഏറ്റു വാങ്ങും. തുടര്‍ന്ന് ഫാ. കുര്യാക്കോസ്
ചീരകത്തോട്ടത്തില്‍, സി.എം തങ്കച്ചന്‍, തീര്‍ത്ഥയാത്രാസംഘം
പ്രതിനിധികള്‍, മലബാര്‍ ഭദ്രസനത്തിലെ ഭക്‌തസംഘടന ഭാരവാഹികള്‍,
വൈദീക പ്രമുഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ തീര്‍ത്ഥയാത്ര വാഹനമാര്‍ഗം
വിവിധ പള്ളികളിലെ സ്വീകരണം ഏറ്റുവാങ്ങി ഫെബ്രുവരി അഞ്ചിന്
അങ്കമാലിയിലെത്തും. അവിടെ നിന്നും കാല്‍നടയായി യാത്ര തുടര്‍ന്ന്
ഫെബ്രുവരി 10ന് വൈകിട്ട് ആറുമണിക്ക് മഞ്ഞിനിക്കരയിലെത്തിച്ചേരും
.
കോന്നി: മഞ്ഞനിക്കരയില്‍
കബറടങ്ങിയിരിക്കുന്ന ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ
80-ാമത് ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് കൊല്ലം തുമ്പമണ്‍
ഭദ്രാസനങ്ങളുടെ കിഴക്കന്‍ മേഖലയില്‍നിന്നും കാല്‍നടയാത്ര പത്തിന്
രാവിലെ എട്ടിന് പേരൂക്കുളം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി
പള്ളിയില്‍നിന്നും ആരംഭിക്കും. തേക്കുതോട്, തണ്ണിത്തോട്,
പയ്യനാമണ്‍, കോന്നി, രാജഗിരി, കൂടല്‍ എന്നിവിടങ്ങളില്‍നിന്നും
എത്തിച്ചേരുന്ന തീര്‍ഥാടകരെ സ്വീകരിച്ച് ഫാ. പോള്‍ ഇ. വര്‍ഗീസ്
ആശീര്‍വദിച്ച് പാത്രിയര്‍ക്കാ പതാക ക്യാപ്‌റ്റന്‍ ഷെവ. ടി.
മാത്യുവിന് കൈമാറും. തുടര്‍ന്ന് വകയാര്‍, വള്ളിക്കോട്ട് കോട്ടയം,
വാഴമുട്ടം കിഴക്ക്, മല്ലശേരി, വാഴമുട്ടം പടിഞ്ഞാറ്, മുള്ളനിക്കാട്
തുടങ്ങിയ പ്രദേശങ്ങളില്‍ എത്തി സംയുക്‌തമായി 1.30-ന് ഓമല്ലൂര്‍
കുരിശടിയിലെ സ്വീകരണശേഷം 2.30-ന് കബറിങ്കല്‍ എത്തിച്ചേരും.
കിഴക്കന്‍ മേഖലാ മഞ്ഞനിക്കര തീര്‍ഥയാത്ര 10-ന്
കിഴക്കന്‍മേഖലാ ആലോചനായോഗം ഭദ്രാസന വൈദികസെക്രട്ടറി ഫാ.
ഡേവിഡ്, പി. തങ്കച്ചന്‍ ഉദ്‌ഘാടനം ചെയ്‌തു. ഭദ്രാസന സെക്രട്ടറി ഫാ.
ജോസഫ് വറുഗീസ് അധ്യക്ഷതവഹിച്ചു. ജോസഫ് കോറെപ്പിസ്‌കോപ്പ, ഫാ.
യോഹന്നാന്‍ വാകയില്‍, ഫാ. റ്റി.ഐ. തോമസ്, ഫാ. റോയി ചാക്കോ, ഫാ. ജിനു
സഖറിയ, ജോസ് പനച്ചയ്‌ക്കല്‍, അഡ്വ. തോമസ് ജോര്‍ജ്, ജോണ്‍.ഡി, ജോസ്
സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.
തീര്‍ഥയാത്രാ ക്രമീകരണങ്ങള്‍ക്കായി ഫാ. യോഹന്നാന്‍
വാക്കയില്‍ (ചെയര്‍മാന്‍), ജോസ് പനച്ചയ്‌ക്കല്‍ (ജനറല്‍ കണ്‍വീനര്‍),
ഷെവ. ടി. മാത്യു (ക്യാപ്‌റ്റന്‍), ജോസ് സാമുവല്‍ (വൈസ് ക്യാപ്‌റ്റന്‍)
എന്നിവരടങ്ങുന്ന 51 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
BANGALORE: Ninaveh Lent Convention 2012
of Bangalore Diocese was inaugurated by the diocesan
Metropolitan Mor Osthatheos Pathrpse at UTC, Bangalore. Introductory Speech
done by Rev. Dr. John Samuel Raj (Principal, UTC). Mor Philoxenos
Zacharias, Metropolitan of Malabar led the sermon.
നഴ്‌സുമാരുടെ
സമരത്തിന് പിന്തുണയുമായി സംഘടനകള്‍
കോലഞ്ചേരി: എം.ഒ.എസ്.സി. മെഡിക്കല്‍
കോളേജ് ആസ്പത്രിയിലെ നഴ്‌സുമാര്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി
വിവിധ സംഘടനകള്‍ തിങ്കളാഴ്ച മെഡിക്കല്‍ കോളേജിലെത്തി. എസ്.ഡി.പി.ഐ.
ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ടൗണില്‍ പ്രകടനവും സമരപ്പന്തലിലെത്തി
യോഗവും നടത്തി. യോഗത്തില്‍ ഭാരവാഹികളായ ഇ.കെ. ജലീല്‍, പി.എ. ഹംസ, എന്‍.എ.
ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു.നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് ഉടന്‍
ഒത്തുതീര്‍പ്പാക്കണമെന്ന് സി.പി.ഐ.യുടെ ബഹുജനസംഘടനകളുടെ പ്രതിഷേധ യോഗം
ആവശ്യപ്പെട്ടു. സ്വകാര്യ ബസ്സ്റ്റാന്‍ഡിന് സമീപത്തുനിന്നും മഹിളാസംഘം
സംസ്ഥാന സെക്രട്ടറി കമലാ സദാനന്ദന്‍ ഉദ്ഘാടനം ചെയ്ത പ്രതിഷേധ മാര്‍ച്ച്
മെഡിക്കല്‍ കോളേജിന് മുമ്പില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന്
സമരപ്പന്തലിലെത്തിയ ഭാരവാഹികള്‍ സമരത്തിന് ഐക്യദാര്‍ഢ്യം
പ്രകടിപ്പിച്ചു.പ്രതിഷേധ യോഗത്തില്‍ മണ്ഡലം സെക്രട്ടറി സോണി കെ. പോള്‍,
കെ.കെ. ഗോപാലന്‍, എം.പി. ജോസഫ്, ജോളി കെ. പോള്‍, ലീലാമ്മ രാജന്‍, സുജ
ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
January 31, 2012 (Tuesday)
SCMI Centenary Thanks Giving Service and Public Lecture Held in
Serampore
KOLKATA: The
Centenary celebrations of the Student Christian Movement of India
were held on Saturday, the 28th of January 2012 at Serampore
College, Kolkatta where the SCMI was born in 1912. The celebrations
began with a session of experience sharing by senior friends of SCM.
This was followed by a centenary thanks giving service led by Mor
Coorilos Geevarghese, chairperson of SCMI. Dr. Monica Melanchton,
Professor at Gurukul theological college, Chennai delivered the
sermon during the service. In the afternoon, Dr. Ruth Manorama,
noted Dalit Woman Activist and winner of Alternate Nobel Prize
delivered the Centenary talk. The Centenary T-Shirts and Music CD
were officially launched during the program. The program was
attended by hundreds of students, senior friends, staff, and the
Serampore theological community. The celebrations will culminate in
Bangalore with a Students Social Forum in October this year. Rev.
Raj Bharat Patta, SCMI General Secretary and Mr. Shibi Peter,
National coordinator of SCMI Centenary Program and other staff
colleagues gave leadership to the programs.
Flag hosted for 3 Day lent Perunnal at Nechoor St. Thomas JSO
Church
NECHOOR: Very Rev. Kuriakose Moolamattathil Corepiscopa hosted the flag which marked the
beginning
of 3 day lent perunnal at St. Thomas JSOC, Nechoor.
Flag hosted for Perunnal at St. John's
Bethlehem JSO Church Piramadom
PIRAMADOM: St. John's Bethlehem Jacobite Church, Piramadom
celebrating annual feast from 1st to 3rd of February. Vicar Rev. Fr.
Gibu Cherian hoisted the flag. Committee members and lots of
faithful were present during the function.
കൊച്ചി:
യാക്കോബായ
സുറിയാനി സഭയിലെ സീനിയര്‍ കോര്‍ എപ്പിസ്‌കോപ്പ ഫാ. പ്രൊ. പൗലോസ്
പരത്തുവയലിക്ക് ഫെബ്രുവരി അഞ്ചിന് കന്തീലാ ശുശ്രൂഷ (രോഗിയായ വൈദികനു
നല്‍കുന്ന തൈലാഭിഷേകം) നല്‍കും.രണ്ടിന് പാറേത്തുമുകള്‍ സെന്റ് തോമസ്
പള്ളിയില്‍വച്ച് ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍
ബാവ കന്തീലാ ശുശ്രൂഷയ്‌ക്ക് പ്രധാന കാര്‍മികത്വം വഹിക്കും. സഭയുടെ വര്‍ക്കിംഗ്
മാനേജിംഗ് കമ്മിറ്റി അംഗവും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ്
പ്രൊഫസറുമായിരുന്നു പൗലോസ് പരത്തുവയലില്‍ കോറെപ്പിസ്‌കോപ്പ.