Special Contribution of Methran Kakshi to the Christianity
- Woe to those who Persecute God's church and destroy places of
worship - Will these Pictures open their eyes ?
Jacobite Syrian Orthodox Church have strong
leadership under H.H Ignatious Zakka 1st & H.B
Catholicose Baselious Thomas 1st to decide on the
internal church matters. We don't expect any
outsider to involve in the matters of Holy Church.
Let
Balakrishnapillai settle his in-house issues first.
H. G
Mor Geevarghese Coorilose has clarified many times
regarding H. G's statement & his stand towards
present Communism.
Read
See this video to understand clearly Mor
coorilose's view on communism View
Niranam Diocese protested against the statement of
Sri Balakrishnapillai. Read
Read
HH
Patriarch Ignatious Zakka 1st on the political stand
of Syrian Orthodox Church.
Korooso
Desroro SofarMalankara Malpan V. Rev. (Dr.) Curien Corepiscopa Kaniamparambil turning 100 this
February
FLASH: Fr. ?
Vathakkattil Mathews of Indian Orthodox group
playing the dirty game with his fathers dead body at
Piravom St. Mary's JSOC .
H.B Catholicose
Baselious Thomas 1st in a statement released from
Patriarchal Centre made it clear that, Church has
not authorized any one to officially speak for
Holy Church regarding the recent developments after
CPIM "photo display". Also added that those laymen
group spoke in the public regarding this matter
don't have any official acceptance and their
opinions are no way connected to the Church's
official stand.
പുത്തന്‍കുരിശ്: യാക്കോബായ സഭയില്‍ അഭിപ്രായ ഭിന്നത
ഉണ്ടാക്കുവാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടന്നുവരുന്നതായി
സംശയിക്കുന്നുവെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ്
തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. അല്‍മായവേദി എന്ന പേരില്‍
സഭയിലെ മെത്രാപ്പൊലീത്തമാര്‍ക്കെതിരെ പ്രസ്താവനകള്‍
ഇറക്കുന്നതിന്റെ പിറകില്‍ ലക്ഷ്യം ഉണ്ടോ എന്ന്
സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സഭയുടെ അംഗീകാരമോ ഔദ്യോഗിക പരിവേഷമോ ഇല്ലാത്ത അല്‍മായവേദിയുടെ
പേരില്‍ ഇറങ്ങുന്ന വാര്‍ത്തകള്‍ യാക്കോബായ സഭയുമായി
ഒരുതരത്തിലും ബന്ധമുള്ളതല്ലെന്നും ശ്രേഷ്ഠ ബാവ
അറിയിച്ചു. സഭയെ സംബന്ധിക്കുന്ന കാര്യങ്ങള്‍
പ്രഖ്യാപിക്കുവാനും നിയന്ത്രിക്കുവാനും എപ്പിസ്‌ക്കോപ്പല്‍
സുന്നഹദോസും സഭാ സമിതികളും ഉണ്ടെന്നും അതിനപ്പുറമായി
ആരും പ്രവര്‍ത്തിക്കേണ്ടെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
February 13, 2012 (Monday)
Dhukhrono
of St. Ignatius Elias III and Mor Gregorious Geevargheese Perumpally
at St George JSO Simhasana Church Perumpally, Mulanthuruthy
Memory of St Ignatious Elias III of
Manjanikkara - Patriarch of Antioch & All the East, Mor Julius Elias
- Patriarchal Delegate to Malankara, Mor Julius Yakoob-Metropolitan
of Simhasana Churches and 13th Dhukhrono of Mor Gregorious
Geevargheese (Perumpallil Thirumeni) - the Former Malankara Episcopal
Synod President, Metropolitan of Kottayam and Defender of true faith
in Malankara in the last 3 decades of 20th Century will be
celebrated at St. George JSO Simhasana Church, Perumpally on Feb
17th & 18th 2012. Near Mulanthuruthy where Mor Gregorius Perumpallil lived
and lead for many years before he became the Metropolitan of
Kottayam and also the last resting place of H.G.
അന്ത്യോഖ്യാ
സിംഹാസന വിശ്വാസ തീര്‍ത്ഥയാത്ര സംഘം ആസ്ഥാനമന്ദിര കൂദാശ
ഇന്ന്
മുളന്തുരുത്തി:പങ്ങാരപ്പിള്ളിയില്‍ പുതുതായി നിര്‍മ്മിച്ച
അന്ത്യോഖ്യാ സിംഹാസന വിശ്വാസ തീര്‍ത്ഥയാത്ര സംഘത്തിന്റെ ആസ്ഥാനമന്ദിരം
കൂദാശ തിങ്കളാഴ്ച നടക്കും. വൈകീട്ട് 3.30ന് ശ്രേഷ്ഠ കാതോലിക്ക
ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മ്മികത്വത്തിലാണ്
ചടങ്ങ്.പാത്രിയര്‍ക്കാ പ്രതിനിധിയും ബേയ്‌റൂട്ട് ആര്‍ച്ച് ബിഷപ്പുമായ
മോര്‍ ക്ലീമീസ് ഡാനിയേല്‍ ഖൂറിയ മെത്രാപ്പോലീത്ത
സന്നിഹിതനാകും.സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസ്
മെത്രാപ്പോലീത്ത, സംഘം രക്ഷാധികാരി കുര്യാക്കോസ് മാര്‍ ദീയസ്‌കോറോസ്
മെത്രാപ്പോലീത്ത, ഉപരക്ഷാധികാരി ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്
മെത്രാപ്പോലീത്ത എന്നിവരും പങ്കെടുക്കും. 4.30ന് മോര്‍ ക്ലീമീസ്
ഡാനിയേല്‍ ഖൂറിയ പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും.തുടര്‍ന്ന് ശ്രേഷ്ഠ
ബാവ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
ചെഗുവേരയുടെ ചിത്രം
തന്റെ പൂജാമുറിയിലുണ്ടെന്ന് പറഞ്ഞിട്ടില്ല: മോര്‍
കൂറിലോസ്
കോട്ടയം:യേശുക്രിസ്‌തുവിന്റെ ചിത്രത്തിനൊപ്പം ചെഗുവേരയുടെ ചിത്രവും
തന്റെ പൂജാമുറിയലുണ്ടെന്നു താന്‍ പറഞ്ഞതായി വന്ന വാര്‍ത്ത തികച്ചും
അടിസ്‌ഥാനരഹിതമാണെന്നു യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്
മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.സി.പി.എം.സമ്മേളനനഗരിയില്‍
സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം കാണുന്നതിനിടെ വാര്‍ത്താലേഖകര്‍
സമീപിച്ചപ്പോള്‍ തനിക്കു പണ്ടു സമ്മാനമായി ലഭിച്ച അംബേദ്‌കറുടെയും
ചെഗുവേരയുടെയും മറ്റും ചിത്രങ്ങള്‍ തന്റെ സ്വീകരണമുറിയില്‍
വച്ചിട്ടുണ്ടെന്നു മാത്രമാണു പറഞ്ഞത്.ഈ ചിത്രങ്ങള്‍ മാത്രമല്ല,തനിക്കു
പുരസ്‌കാരമായും മറ്റും ലഭിച്ച ഒട്ടനവധി ചിത്രങ്ങള്‍ സ്വീകരണമുറിയിലുണ്ട്.ഈ
വസ്‌തുതയാണു പറഞ്ഞത്.എന്നാല്‍ ഇതു റിപ്പോര്‍ട്ട് ചെയ്‌ത ചില
മാധ്യമപ്രവര്‍ത്തകര്‍ ചെഗുവേരയുടെ ചിത്രവും യേശുക്രിസ്‌തുവിന്റെ
ചിത്രത്തിനൊപ്പം താന്‍ പൂജാമുറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നു
തെറ്റിദ്ധാരണവരത്തക്കവിധമാണു വാര്‍ത്ത നല്‍കിയതെന്നും മെത്രാപ്പോലീത്ത
പറഞ്ഞു.
Preparatory retreat held ahead of the Angamaly region grand bible
convention.
ANGAMALY:
Preparatory retreat held at St. Mary’s Soonoro Cathedral, Angamaly
on Sunday, the 12 th February, 2012 ahead of the Angamaly region
Grand Bible Convention which is scheduled to be held from 26th
February to 4th March. Rev.Fr. Alias Ipe Parackal, Regional Director
for the Youth Mission led the retreat highlighting missionary
aspects of the Syrian Church in the light of Holy Scripture.
Convener V.Rev. Varghese Areekal Cor- episcopo presided over the
meeting. Priests from the Angamaly region attended. The retreat was
intended for merchants, office-goers, teachers, directors of various
corporate institutions, bank employees, pensioners and so on.
Secretary Mr.T.M. Varghese, Rev. Fr. Paulose Arackaparambil, Mr.
Pauly, president of the merchant association, Angamaly spoke on the
occasion. Light refreshment was also arranged for all.
Akhila Malankara
Syriac Choir Competition on 19th February 2012 at Manarcad
Cathedral.
The Youth
Association of St. Mary's Cathedral, Manarcad, announces an Akhila
Malankara Syriac Choir Competition on 19th February 2012,in memory
of Malphono Kaseeso Cherian Kottayil. We Kindly expect your prayers
and support. Prizes I- Rs.10,001, II- Rs.5,001, III- Rs.3,001. For
Registration and details call 94471 67797.
Protest meeting
held at Kavumbgam St. George JSO cathedral.
Yesterday evening a
protest meeting held at Kavumbagam St. George Jacobite Syrian
Cathedral on the attack on Manjinikkara Pilgrimage near Parumala on
10 February and today’s incidents at Kattapuram Church Cemetery.
Niranam diocese metropolitan Mor Coorilose Geevarghese, Metropolitan
for the Dayroyo institutions in India Mor Barnabas Geevarghese and
newly ordained metropolitan Mor Polycorpus Zacharias protested
strongly and asked the government to take certian action against the
culprits. Diocese metropolitan Mor Coorilose also said that the
necessary actions for the completion of the Parumala Project will be
accomplished immediately.
Flag hoisted for
80th dukhrono of St. Ignatius Elias III at St. Ignatious JSOC
Marol.
Rev. Fr. Mathew
George Kallumkal, Vicar St. Ignatius JSO Church, Marol, Mumbai
hoisted the flag for the dukhorono feast of St. Ignatius Elias III (Manjanikkara
Bawa), which will be celebrated on 18th and 19th
February 2012. 'Royo Naseeho' H.G. Dr. Abraham Mor Severios
Metropolitan will be the chief celebrant of this year's perunnal.
Parish day &
80th Dhukrono of St. Ignatious Elias III will be celebrated at
St. Simon's JSOC, Alberta, Canada on 18th Feb. Read Notice.
8oth dukhorono
feast of St. Ignatius Elias III at St. Thomas JSO Church, Nerul,
Mumbai.
The 80th dukhorono
feast of St. Ignatius Elias III (Manjanikkara Bawa) of St. Thomas
Jacobite Syrian Orthodox Congregation Mumbai will be celebrated at
Nerul St. Thomas Church, where the holy relics of Manjanikara Bawa
is interred, on February 18 and 19, 2012. H.G. Mathews Mor Ivanios,
Metropolitan of Kandanad Diocese and H.G. Kuriakose Mor Eusebios,
Metropolitan of Mumbai and Trichur Diocese will be the chief
celebrants this year.
Mor Gregorious
Jacobite Students’ Movement [MGJSM] Kothamangalam Regional
‘TEERTHAYATRA’ was held on 4th February 2012.
Mor Gregorious
Jacobite Students’ Movement [MGJSM] Kothamangalam Regional
‘TEERTHAYATRA’ was held on 4th February 2012. The members visited
the famous Holy churches at Manarkad; Manjinikkara; and Parumala.
The members of the ‘Teerthayatra’ visited H.G Mor Divannasious
Geevarghese at Manjinikkara. Very Rev. Barsimon Ramban interacted
with the members.MGJSM Regional Coordinator- Rev.Dn. Ben Stephen
Mathew; MGJSM Regional Secretary- Mr.Joseph Renjit G Chelad; Rev.Dn.
Cleemis; and Rev.Sr. Susan accompanied.
February 12, 2012 (Sunday)
80th Dhukrono of St. Ignatious Elias III, Patriarch of
Antioch & All the East Concluded.
MANJANIKKARA:
Their Graces Mor Dionysius Geevarghese & Mor
Athanasius Geevarghese together hoisted the flag marking
the beginning of 80th Dukhrono Perunnal of St. Ignatius
Elias III. Today morning Mor Dionysius Geevarghese, Mor
Athanasius Geevarghese & Mor Milithios Yuhanon le the Holy Tri Mass held at St.
Ignatius
Dayaro church. 50th Jubilee Dukhrono of Mor Elias Julios
also will be held. Very Rev. Rembans, priests & lots of
faithful were present for the flag hoisting ceremony and the
prayers held there at the shrine.
Northern
region Manjanikkara Pilgrimage started from Meenangadi
Cathedral. H.G Mor Philoxenos
Zacharias handed over the Patriarchal flag. (03 Feb 2012)
മഞ്ഞിനിക്കരയില്‍ കാല്‍നട തീര്‍ത്ഥാടകസംഗമം: പെരുന്നാള്‍ ഇന്ന്
സമാപിക്കും.
Posted on: 11 Feb 2012
പത്തനംതിട്ട:പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ്
ബാവയുടെ എണ്‍പതാമത് ദുഖ്‌റോനോ പെരുന്നാളിന്റെ ഭാഗമായി കാല്‍നട തീര്‍ത്ഥാകര്‍ക്ക്
മഞ്ഞിനിക്കരയില്‍ സ്വീകരണം നല്‍കി. പെരുന്നാള്‍ ശനിയാഴ്ച സമാപിക്കും.
തീര്‍ത്ഥാടകസംഘങ്ങള്‍ക്ക് ഉച്ചയ്ക്കുശേഷം ഓമല്ലൂര്‍ കുരിശിന്‍തൊട്ടിയിലും
തുടര്‍ന്ന് മഞ്ഞിനിക്കര ദയറായിലും സ്വീകരണം നല്‍കി. യാക്കോബായ
സഭയുടെ വിവിധ ഭദ്രാസനങ്ങളില്‍നിന്നും മേഖലകളില്‍നിന്നുമാണ് തീര്‍ത്ഥയാത്രാസംഘങ്ങള്‍
എത്തിയത്.
രാവിലെ മഞ്ഞിനിക്കര ദയറായിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇഗ്‌നാത്തിയോസ്
ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ കബറിടത്തിലും
കത്തീഡ്രലിലും പ്രാര്‍ത്ഥന നടത്തി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ്
തോമസ് പ്രഥമന്‍ ബാവ, ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, യൂഹാനോന്‍
മാര്‍ മിലിത്തിയോസ്, ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് എന്നിവരുമായി
അദ്ദേഹം ചര്‍ച്ച നടത്തി.
സമാപനസമ്മേളനം മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു.
ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു.
പാത്രിയര്‍ക്കാ പ്രതിനിധി പീലക്‌സിനോസ് മത്തിയാസ്‌നയീസ്, ബെയ്‌റൂട്ട്
ആര്‍ച്ച് ബിഷപ്പ് ക്ലീമിസ് ഡാനിയേല്‍ ഖൂറിയ, ജോസഫ് മാര്‍
ഗ്രിഗോറിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, കുര്യാക്കോസ് മാര്‍
ദിയസ്‌കോറോസ്, ഡോ.മാണിരാജന്‍ കോറെപ്പിസ്‌കോപ്പ, ആന്‍േറാ ആന്റണി
എം.പി., അഡ്വ.കെ.ശിവദാസന്‍നായര്‍ എം.എല്‍.എ., കമാന്‍ഡര്‍
ടി.യു.കുരുവിള, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ വി.രാമചന്ദ്രന്‍നായര്‍,
പി.ആര്‍.കുട്ടപ്പന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് സ്‌തേഫാനോസ് കത്തീഡ്രലില്‍ വിശുദ്ധ
മൂന്നിന്മേല്‍ കുര്‍ബാന നടന്നു. ദയറാ കത്തീഡ്രലില്‍ 5.30ന് ശ്രേഷ്ഠ
കാതോലിക്ക ബസേലിയോസ് തോമസ്പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍
വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടക്കും. 8ന് പെരുന്നാള്‍ കുര്‍ബാനയില്‍
പാത്രിയാര്‍ക്കീസ് ബാവയുടെ പ്രതിനിധികള്‍ മുഖ്യകാര്‍മികത്വം വഹിക്കും.
10.30 ന് പ്രദക്ഷിണം, ആശിര്‍വാദം എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.
Flag hoisted for
80th Dhukrono of St. Ignatious Elias III at Pallikkara St.
Mary's JSO Cathedral.
PALLIKKARA:
Rev. Fr. Babu Varghese Kodiyatty hoisted the flag for 80th
Dhukrono of St. Ignatious Elias III at Pallikkara St. Mary's JSO
Cathedral. Perunnal will be conducted from 11th till 13th. H.G
Mor Athanasious Elias will celebrate Holy Mass on 13th February.
An article
about Mor Polycarpose Geevarghese by Rev. Dr. Fr. Jacob Michael
Pullyatel. Read
One Day Seminar
for School & College Going Students conducted at Bhopal St.
Thomas JSOC.
BHOPAL: St
Thomas JSO Church Bhopal conducted a day long seminar on
07/02/12 for school & College going students of the parish. The
aim of the seminar was to prepare the students to face the
examination. In the era of tough competition, the students have
great pressure both mentally and emotionally. Fr. Eldo John
Chemmikkattu inaugurated the event and expressed his thoughts by
saying that seminar like this helps the young ones to prepare
themselves by surrendering to the will of God and believing in
ones hard work. Mrs Susan S Paul conducted the Seminar. She
guided the students through several case studies and biblical
quotations.
Annual Clergy
Retreat of Malankara Archdiocese of the Syrian Orthodox Church
in North America held.
Dallas, Texas:
The Annual Clergy Retreat started at 6:00PM on Thursday,
February 9, 2012 at our St. Mary’s Syrian Orthodox Church,
Carrollton, Texas. The Clergy Retreat is being led by His
Eminence Mor Titus Yeldho, the Archbishop & Patriarchal Vicar of
the Malankara Archdiocese of the Syrian Orthodox Church in North
America. Many of the Corepiscopos, Priests & Deacons are in
attendance at the retreat.
തൃശൂര്‍, ചേലക്കര പള്ളി കൂദാശ ഭക്തിനിര്‍ഭരം.
തൃശ്ശൂര്‍ചേലക്കര:
പുനര്‍നിര്‍മ്മിച്ച ചേലക്കര സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി
പുത്തന്‍പള്ളിയുടെ കൂദാശ ഭക്തിനിര്‍ഭരമായി. മലങ്കര
മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ബസേലിയോസ് തോമസ് പ്രഥമന്‍
കാതോലിക്കബാവാ പ്രധാനകാര്‍മികത്വവും തൃശ്ശൂര്‍ ഭദ്രാസന
മെത്രാപ്പോലീത്ത കുരിയാക്കോസ് മാര്‍ യൗസേബിയോസ് സഹകാര്‍മ്മികത്വവും
വഹിച്ചു. വിശ്വാസികളുടേയും പള്ളി ഭാരവാഹികളുടേയും നേതൃത്വത്തില്‍
പള്ളിയങ്കണത്തില്‍ സ്വീകരണം നല്‍കി. പള്ളി കൂദാശയ്ക്കുശേഷം നടന്ന
വിശുദ്ധകുര്‍ബ്ബാനയിലും നേര്‍ച്ചസദ്യയിലും നിരവധി വിശ്വാസികള്‍
പങ്കെടുത്തു.
February 09, 2012 (Thursday)
Malankara Syrian Orthodox Theological Seminary celebrates the
birthday of its Resident Metropolitan Dr. Mor Theophilos
Kuriakose Newly consecrated Metropolitan Dr. Mor Anthimos Mathews
accorded a warm reception at Seminary
MULANTHURUTHY: It was a night of
prayers, praise, songs and blessings for the seminary. Seminary
recognized the milestones of Dr. Mor Theophilos Kuriakose,
Resident Metropolitan of the seminary, on his birthday and
lauded his efforts for the Seminary and church. Seminary family
greeted Dr. Theophilos all the best and success in all his
endeavors and prayers for his continued good health and wisdom.
A warm and cordial
welcome was accorded to newly consecrated bishop Dr. Mor
Anthimos Mathews at Seminary. Dr. Anthimos was received by
Resident metropolitan, Principal, Faculty, Students, Sisters &
Staffs. On behalf of seminary Dr. Mor Theophilos metropolitan
relayed congratulations and wishes for a long and blessed
service to the new metropolitan. Mor Anthimos was the former
warden of the seminary. The presence of Cor Episcopa Sabri Sahin
and his family from Germany made the occasion very special.
Jesus Christ is the greatest revolutionary and
liberator in human history, says Dr. Mor Coorilos Geevarghese
THIRUVANANTHAPURAM: While
controversies are going on about the photo of Lord Jesus Christ
kept in the exhibition organized by CPI(M) here as a part of its
20th State Conference, the renowned Liberation Theologian Dr.
Mor Coorilos Geevarghese of Niranam, Thrivananthapuram & Sharjah
Dioceses, patted the party for showing reverence to Christ
as 'the greatest revolutionary and liberator in human history.
"There is nothing wrong in what CPI (M) has done. I am a
Christian who believes that Christ has been the greatest
revolutionary in history", said Dr. Coorilos after visiting the
exhibition. "If Christ's picture was not there, the list of
liberators would not have been complete. The controversy over
this has no relevance," Dr. Coorilos said. The Metropolitan said
he believed Kerala society is mature enough to understand this
and concede there is nothing wrong at the way exhibition
organizers looked at Christ.
Fr. Anish T Varghese, Vicar of St. Peter's
JSO Simhasana Cathedral accompanied Dr. Mor Coorilos. CPI(M)
Thiruvananthapuram District Secretary Shri. kadakampally
Surendran welcomed Metropolitan. Dr. Mor Coorilos was gifted
with the book written by EMS.
Malabar diocese Youth Association 3 day Camp
Concluded
AMBALAVAYAL, WAYANAD: Jacobite Syrian Orthodox Youth Association, Malabar Diocese 3 day camp held at Hamona
Centre, Ambalavayal. Camp was inaugurated by Diocese Metropolitan
H.G Mor Philoxenos Zacharias. Metropolitan Dr. Mor Athanasius
Eliyas, JSOYA Vice President Fr. Basil Kaduvakulangara, Diocese secretary Sri. Alias Puliyanikattu
led the camp.
St.
Mary's JSO Church, Waterford, Ireland invites applications for Educational
Scholarship
വാട്ടര്‍ഫോര്‍ഡ്:
അയര്‍ലണ്ടിലുള്ള വാട്ടര്‍ഫോര്‍ഡ് സെന്‍റ് മേരീസ്
സിറിയന്‍ ഓര്‍ത്തഡോക്‍സ് യാക്കോബായ പള്ളിയുടെ ചാരിറ്റി
പ്രവര്‍ത്തനങ്ങളുടെ ഭാഗമായിനല്ല
മാര്‍ക്കുണ്ടായിട്ടും തുടര്‍ന്നു പഠിക്കുന്നതിന് സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വിദ്യാര്ത്ഥിക്ക്വിദ്യാഭ്യാസ
സഹായം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നു.
His Beatitude Catholicos of India, Dr.
Baselios Thomas I led the consecration of St. Thomas
Simhasana Church. Hon. Secretary to the Holy Episcopal Synod
& Metropolitan of Kochi, His Eminence Mor Gregorios Joseph &
Their Graces Metropolitans assisted His Beatitude. Today,
the Holy Tri Mass was celebrated by His Eminence Mor
Gregorios Joseph, Their Graces Dr. Mor Theophilose Kuriakose
& Mor Osthatheos Ishaq.
80th Dhukrono of St. Ignatius Elias Bava Concluded at
St. Geogorios JSO Church, New Delhi Chatharpur
കണ്യാട്ടുനിരപ്പുപള്ളി:
ഭൂരിപക്ഷത്തിന് അവസരം നല്‍കണം -ശ്രേഷ്ഠ ബാവ
കോലഞ്ചേരി:
കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍
ഭൂരിപക്ഷത്തിന് അവസരം നല്‍കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ്
തോമസ് പ്രഥമന്‍ ബാവ ആവശ്യപ്പെട്ടു. ആരാധനാ സ്വാതന്ത്ര്യം
അനുവദിക്കണമെന്നാവശ്യപ്പെട്ട് പള്ളിയില്‍ 22-ാം ദിവസത്തെ പ്രാര്‍ത്ഥനായജ്ഞം
ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാവ. ഭൂരിപക്ഷത്തിന്
ആരാധനാസ്വാതന്ത്ര്യം നല്‍കാതെയുള്ള നീതിനിഷേധം
അംഗീകരിക്കാനാവില്ലെന്നും ബാവ ചൂണ്ടിക്കാട്ടി. ഭദ്രാസനാധിപന്‍
മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി.
മെത്രാപ്പോലീത്തമാരായ മാത്യൂസ് മോര്‍ അന്തിമോസ്, കുര്യാക്കോസ് മോര്‍
ക്ലീമ്മിസ്, വികാരി ഫാ. ജേക്കബ് കാട്ടുപാടം, ഫാ. ഏലിയാസ് കാപ്പംകുഴി,
ഫാ. വര്‍ഗീസ് പനച്ചിയില്‍, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍
എന്നിവര്‍ പ്രസംഗിച്ചു.
February 05, 2012 (Sunday)
വിവാദങ്ങള്‍ക്ക് പിന്നില്‍ ക്രിസ്‌ത്യാനിയെ അറിയാത്ത പള്ളി സ്‌നേഹികള്‍:
വീഎസ്
Mangalam തിരുവനന്തപുരം: യേശുവിന്റെ ജീവിതം തങ്ങള്‍ക്കും വഴികാട്ടിയാണെന്ന്
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സിപിഎം സംസ്‌ഥാന
സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യേശുവിന്റെ പോസ്‌റ്റര്‍ വച്ചത് പാര്‍ട്ടി പ്രചാരണത്തിനല്ല. യേശു
വ്യവസ്‌ഥയെ വെല്ലുവിളിച്ച വിമോചന നായകനാണ് .
എന്നാല്‍ നഴ്‌സുമാര്‍ക്ക്
ശംബളം നിഷേധിക്കുന്ന ആശുപത്രികളും സ്വാശ്രയ കോളജുകളുമാണ് ചിലര്‍ക്ക്
മതം. യേശുവിനെയും ക്രിസ്‌ത്യാനിയെയും അറിയാത്ത പള്ളി സ്‌നേഹികളാണ്
വിവാദങ്ങള്‍ക്ക് പിന്നില്‍. മതത്തെയല്ല, മതമൗലികവാദത്തെയാണ് തങ്ങള്‍
എതിര്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു . ദാവൂദ് ഇബ്രാഹിമുമായി
ബന്ധമുള്ള വെറുക്കപ്പെട്ടര്‍ കേരളത്തിലുണ്ടെന്ന് എന്‍ഐഎക്ക് വിവരം
ലഭിച്ചതായി വാര്‍ത്തകളുണ്ട് . അന്വേഷിച്ച് സത്യം കണ്ടെത്തണം. യുഡിഎഫ്
വര്‍ഗീയ സാമുദായി ശക്‌തികളെ പ്രീണിപ്പിക്കുന്നതായി അദ്ദേഹം ആരോപിച്ചു.
കണ്യാട്ടുനിരപ്പ് അക്രമം; സഭയ്ക്ക് എതിരായ പരാമര്‍ശം നീതിക്ക്
നിരക്കാത്തത് - യാക്കോബായ സഭ.
പുത്തന്‍കുരിശ്:
കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയിലുണ്ടായതായ പോലീസ് അതിക്രമത്തെ
സംബന്ധിച്ച് നടത്തുന്നതായ പ്രചാരണങ്ങള്‍ സത്യത്തിനും നീതിക്കും
നിരക്കാത്തതാണ് എന്ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന വിശ്വാസ സംരക്ഷണ സമിതി
കേന്ദ്രകമ്മിറ്റിയോഗം ആരോപിച്ചു. ജനവരി ഒന്നിന് ആരാധനയ്ക്കായി എത്തിയ
യാക്കോബായ സുറിയാനി സഭാ വിശ്വാസികളെ പോലീസാണ് മര്‍ദിച്ചത്. എന്നാല്‍ ആ
മര്‍ദനത്തിന്റെ ഭീകരത മറയ്ക്കുവാന്‍ പോലീസിനെ മര്‍ദിച്ചു എന്ന്
പ്രചരിപ്പിക്കുകയാണ്. പ്രാര്‍ത്ഥനയ്‌ക്കെത്തിയ വിശ്വാസികള്‍ക്കെതിരെ
അനാവശ്യമായ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസുകള്‍ എടുത്തിരിക്കുകയാണ്.
നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകണമെന്ന് സഭ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും
ഗവണ്മെന്റ് നടപടികള്‍ കൈക്കൊണ്ടിട്ടില്ല. യോഗത്തില്‍ ശ്രേഷ്ഠകാതോലിക്കാ
ബാവ അധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്
മാത്യൂസ് മോര്‍ ഇവാനിയോസ് തിരുമേനി, ഏലിയാസ് മോര്‍ അത്തനാസിയോസ്,
കുരിയാക്കോസ് മൂലയില്‍കോര്‍എപ്പിസ്‌കോപ്പ, ബേബി ജോണ്‍ ഐക്കരക്കുടിയില്‍
കോര്‍എപ്പിസ്‌കോപ്പ, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ഷെവ. പൗലോസ്
കൂരന്‍, ഷെവ മോന്‍സി വാവച്ചന്‍, കണ്യാട്ടുനിരപ്പ് പള്ളി വികാരിമാര്‍
എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Flag
hoisted for the feast of Manjanikkara Bava at St. Mary’s
Jacobite Syrian Church, Poothamkutty
POOTHAMKUTTY, ANGAMALY:
Fr. Alias Ipe Parackal, the Vicar of
St. Mary’s Jacobite Syrian Church, Poothamkutty hoisted perunal
flag for the Feast of Manjanikkara Bava. As part of First
Saturday observation, Holy Qurbono was offered on Saturday, the
4th February 2012 at 8.15 am followed by special mediatory
prayer to St. Mary, the Mother of God, Nercha distribution and
flag hoisting. In the evening, after sandhyaprarthana
at.6.30, Manjanikkara Bava Memorial talk was held. On Sunday,
the 5th February Perunal Qurbono will be held at 8.15 am. Fr.
Alias Ipe Parackal will be the chief officiate. Patriarchal flag
will be hoisted by the Vicar after the Holy Qurbono, marking the
beginning of Patriarchal Day celebrations.
Manjanikkara Pilgrimage from Ankamali &
Idukki Regions
Singapore St. Mary's JSO Church - Android App Released
SINGAPORE:
Singapore Jacobite Church is just a tap away from Now. St. Mary’s
Jacobite Syrian Orthodox Church Singapore becoming the first
ever Jacobite Church to come up with an Android App. The Application is very useful for the Church
members as well as the whole Jacobites around the world due to
the availability of “24 hrs Live Radio Malankara” for the first
time and few other services as well. Requesting
the members to visit Android Market and install the Singapore
Jacobites app who are using the Samsung, LG, HTC,Sony Ericsson ,MicroMax
and Motorola phones/tabs, which is running on android platform
2.2 or higher. Use “Singapore Jacobites” or “Syrian church
“keywords to search for the App. We would like to request the
members to give 5star ratings for the app for the better ranking
in Android Market.
Holy
Consecration of Othera St. Gregorios JSO Knanaya Church
THIRUVALLA: The Holy Consecration of Othera St Gregorious
JSO Knanaya Church will be held on 7th and 8th of February.
Arch Bishop H.E Kuriakose Mor Sevarious will lead the Holy
Consecration and will be Assited by Metropolitans Their Graces Dr.
Mor Coorilos Geevarghese (Niranam
diocese), Mor Gregorios Kuriakose (Kallissery Region), Mor Ivanios
Kuriakose (Ranni Region).
യേശു
ക്രിസ്തു ലോകം കണ്ടതില്‍ വച്ചേറ്റവും വലിയ വിപ്ലവകാരി - അഭി ഗീവര്‍ഗീസ്
മാര്‍ കൂറിലോസ് മെത്രാപ്പോലിത്ത
യേശു ക്രിസ്തു ലോകം കണ്ടതില്‍ വച്ചേറ്റവും
വലിയ വിപ്ലവകാരിയാണന്നു അഭി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
മെത്രാപ്പോലിത്ത.സി പി എമ്മിനും കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്കും അപചയം
സംഭവിച്ചിട്ടുണ്ടാന്നും ക്രൈസ്തവ സഭകളിലെല്ലാം പണാധിപത്യം ആണന്നും അഭി
തിരുമേനി പറഞ്ഞു. യേശു ക്രിസ്തുവിന്റെ ചിത്രം സി പി എം പാര്‍ട്ടി
സമ്മേളനത്തില്‍ ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ "ഇന്ത്യ
വിഷന്‍ ന്യൂസ് നൈറ്റ് " ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു
മെത്രാപ്പോലിത്ത.
അങ്കമാലി മേഖലാ
മഞ്ഞനിക്കര തീര്‍ത്ഥയാത്ര ആറിന് പുറപ്പെടും.
നെടുമ്പാശ്ശേരി: അങ്കമാലി മേഖലാ മഞ്ഞനിക്കര കാല്‍നട തീര്‍ത്ഥയാത്ര ആറിന്
ചെറിയ വാപ്പാലശ്ശേരി മോര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിയില്‍ നിന്ന്
പുറപ്പെടും. വൈകീട്ട് 4ന് ആരംഭിക്കുന്ന തീര്‍ത്ഥയാത്രയെ ശ്രേഷ്ഠ
കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും ഏല്യാസ് മോര്‍ അത്തനാസിയോസ്
മെത്രാപ്പോലീത്തയും ചേര്‍ന്ന് ആശീര്‍വദിക്കും. പള്ളിയില്‍
സ്ഥാപിച്ചിട്ടുള്ള മോര്‍ ഇഗ്‌നാത്തിയോസ് ബാവയുടെ തിരുശേഷിപ്പ് കബറിങ്കല്‍
നിന്നുമാണ് ദീപശിഖ തെളിക്കുന്നത്. മലബാര്‍ ഭാഗത്ത് നിന്നും എത്തുന്ന
തീര്‍ത്ഥാടകരും അങ്കമാലി മേഖലയിലെ വിവിധ പള്ളികളില്‍ നിന്നുമുള്ള തീര്‍ത്ഥാടകരും
പ്രധാന തീര്‍ത്ഥയാത്രയോടൊപ്പം ചേര്‍ന്ന് ഒന്നായി യാത്രതുടരും. പ്രത്യേകം
തയ്യാറാക്കിയ രഥത്തിന് പിന്നിലായി പ്രാര്‍ത്ഥനാ ഗീതങ്ങള്‍ ആലപിച്ചാണ്
വിശ്വാസികള്‍ നടന്നുനീങ്ങുക. അങ്കമാലി, വേങ്ങൂര്‍, മറ്റൂര്‍, വല്ലം,
പെരുമ്പാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം തീര്‍ത്ഥാടകര്‍
പള്ളിയില്‍ വിശ്രമിക്കും. തുടര്‍ന്ന് കീഴില്ലം, മണ്ണൂര്‍, മൂവാറ്റുപുഴ,
കൂത്താട്ടുകുളം, ചോരക്കുഴി, ഏറ്റുമാനൂര്‍, നീലിമംഗലം, കോട്ടയം,
തിരുവല്ല, പത്തനംതിട്ട, ആറന്മുള കൂടി 10ന് വൈകീട്ട് തീര്‍ത്ഥയാത്ര
മഞ്ഞനിക്കരയിലെത്തിച്ചേരു. പരിശുദ്ധ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്
ബാവയുടെ പ്രതിനിധികളായ മോര്‍ പീലക്‌സിനോസ് മത്തിയാസ് നയീസ്, ബെയ്‌റൂട്ട്
ആര്‍ച്ച് ബിഷപ്പ് മോര്‍ ക്ലീമിസ് ഡാനിയേല്‍ ഖുറിയ, ശ്രേഷ്ഠ കാതോലിക്ക
ബാവ, സഭയിലെ മെത്രാപ്പോലീത്തമാര്‍ എന്നിവര്‍ ചേര്‍ന്ന് തീര്‍ത്ഥയാത്രയെ
സ്വീകരിക്കും.
പിറവം: മലങ്കര സഭയിലെ
പ്രസിദ്ധമായ ഓമല്ലൂര്‍ മഞ്ഞനിക്കര തീര്‍ഥയാത്രയ്ക്ക്
തുടക്കമിട്ട് മണീട് സെന്റ് കുര്യാക്കോസ് കത്തീഡ്രലില്‍ ഏലിയാസ്
തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ എണ്‍പതാമത് ഓര്‍മപ്പെരുന്നാളിനും
മഞ്ഞനിക്കര തീര്‍ഥയാത്രക്കും ഒരുക്കങ്ങളായി. പള്ളിയിലെ സണ്‍ഡേ
സ്‌കൂള്‍, കുടുംബ യൂണിറ്റുകള്‍ തുടങ്ങിയ ഭക്തസംഘടനകളുടെ
സംയുക്ത വാര്‍ഷികവും ഇതോടൊപ്പം നടക്കും.ഓമല്ലൂര്‍
ബാവയെന്ന പേരില്‍ വിശ്വാസികളുടെ ഇടയില്‍ പ്രസിദ്ധനായ പരിശുദ്ധ
ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവ 1931
മാര്‍ച്ചിലാണ് മലങ്കരയിലെത്തിയത്. അടുത്ത വര്‍ഷം ഫിബ്രവരി 13ന്
ബാവ കാലം ചെയ്തു. കാലംചെയ്തതിന്റെ നാല്പതാം ദിവസം ചടങ്ങുകളില്‍
പങ്കെടുക്കാന്‍ മണീടില്‍നിന്നും ഏഴംഗ സംഘം കാല്‍നടയായി
സഞ്ചരിച്ച് മഞ്ഞനിക്കരയിലെത്തിയിരുന്നു. അന്നത്തെ ആ കാല്‍നടയാത്രയുടെ
പിന്തുടര്‍ച്ചയാണ് മഞ്ഞനിക്കര തീര്‍ഥയാത്ര.കാലം ചെയ്ത ബാവയുടെ
തിരുശേഷിപ്പ് സ്ഥാപിച്ച മണീട് സെന്റ് കുര്യാക്കോസ് പള്ളിയെ
പാത്രിയാര്‍ക്കീസ് ബാവ കത്തീഡ്രലായി പ്രഖ്യാപിച്ചു. ഫിബ്രവരി
നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് ഇവിടെ പ്രധാന
പെരുന്നാള്‍.പെരുന്നാളിന് ശനിയാഴ്ച രാവിലെ ഒന്‍പതിന് വികാരി
സ്ലീബ പോള്‍ കോറെപ്പിസ്‌കോപ്പ കൊടി ഉയര്‍ത്തും. വൈകീട്ട് ഏഴിന്
ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികയോഗത്തില്‍ സ്ലീബ പോള്‍
കോറെപ്പിസ്‌കോപ്പയെ അനുമോദിക്കും.ഫിബ്രവരി അഞ്ചിന് രാവിലെ കുര്‍ബാന.
10.30ന് നെയ്യപ്പ നേര്‍ച്ച എന്നിവ നടക്കും. വൈകീട്ട് അഞ്ചിന്
കുടുംബ സംഗമ റാലി രാത്രി എട്ടിന് കൊല്ലം കലാസംഘത്തിന്റെ നാടകം
അസുരഗോളങ്ങള്‍ എന്നിവയുണ്ട്.ആറിന് രാവിലെ എട്ടിന് കുര്‍ബാനയും
വൈകീട്ട് ഏഴിന് പ്രദക്ഷിണവും.പ്രധാന പെരുന്നാളായ ഏഴിന് രാവിലെ
8.30ന് നടക്കുന്ന അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് ശ്രേഷ്ഠ
കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാര്‍മികത്വം നല്‍കും.
ഉച്ചയ്ക്ക് 1.30ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നായി
പള്ളിയിലെത്തുന്ന കാല്‍നട തീര്‍ഥാടകര്‍ക്ക് സ്വീകരണം. തുടര്‍ന്ന്
2.45 ആനമുന്തി കുരിശിങ്കലേക്കുള്ള പ്രദക്ഷിണവും മഞ്ഞനിക്കര തീര്‍ഥയാത്രയും
പ്രയാണവും ഡോ. മാത്യൂസ്മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത പതാക
ആശീര്‍വദിച്ച് നല്‍കി തീര്‍ഥാടകരെ യാത്രയാക്കും.
മോര്‍
കുര്യാക്കോസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍
കിഴക്കമ്പലം: ചൂരക്കോട്
സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലും വിലങ്ങ്
കുരിശുംതൊട്ടിയിലും മാര്‍ കുര്യാക്കോസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍
ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കും. ശനിയാഴ്ച വൈകീട്ട്
അഞ്ചിന്‌കൊടിയേറ്റ്. തുടര്‍ന്ന് കുരിശുംതൊട്ടിയില്‍
സന്ധ്യാപ്രാര്‍ഥന, പ്രസംഗം, ഫാ. ജോബി പുളിഞ്ചിയില്‍, ഒന്‍പതിന്
നേര്‍ച്ചസദ്യ. ഞായറാഴ്ച പള്ളിയില്‍ 8.30ന് വി. കുര്‍ബാന,
10.30ന് കുരിശുംതൊട്ടിയിലേക്ക് പ്രദക്ഷിണം. 12ന് ആശിര്‍വാദം,
പാച്ചോര്‍ നേര്‍ച്ച എന്നിവയുമുണ്ടാകും.കിഴക്കമ്പലം:
മേപ്പാറ മോളം മോര്‍ ഇഗ്‌നാത്തിയോസ് ചാപ്പലില്‍ ഏലിയാസ്
തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഓര്‍മപ്പെരുന്നാള്‍
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കും. വെള്ളിയാഴ്ച
7.15ന് വി. കുര്‍ബാന തുടര്‍ന്ന് വികാരി ഫാ. വര്‍ഗീസ്
മണ്ണാറമ്പില്‍ കൊടിയേറ്റും. ശനിയാഴ്ച ഏഴിന് സന്ധ്യാപ്രാര്‍ഥന,
പ്രസംഗം, കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത.
ഒന്‍പതിന് പ്രദക്ഷിണം. ഞായറാഴ്ച 8.30ന് വി. കുര്‍ബാന,
പ്രസംഗം, ഡോ. മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത
10.30ന് പ്രദക്ഷിണം, ഒന്നിന് ആശിര്‍വാദം നേര്‍ച്ച സദ്യ
എന്നിവയുണ്ടാകും.
ശ്രേഷ്ഠബാവക്കും
നവാഭിഷിക്ത മെത്രാപ്പോലീത്തമാര്‍ക്കും സ്വീകരണം
കോലഞ്ചേരി: ശ്രേഷ്ഠ
കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവക്കും നവാഭിഷിക്ത
മെത്രാപ്പോലീത്തമാര്‍ക്കും കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ്
യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍
പത്രസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിന്
നടക്കുന്ന സ്വീകരണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍
പങ്കെടുക്കും. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍
നിന്നും വാഹനങ്ങളുടെ അകമ്പടിയോടെ ശ്രേഷ്ഠ ബാവയേയും
മെത്രാപ്പോലീത്തമാരേയും ശാസ്താംമുകള്‍ വഴി പള്ളി
ഗ്രൗണ്ടിലെത്തിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍
മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും.
പത്രസമ്മേളനത്തില്‍ ഫാ. വര്‍ഗീസ് പനച്ചിയില്‍, ഫാ. ഏലിയാസ്
കാപ്പുംകുഴി, റെജി നടുമോളത്ത് എന്നിവര്‍ സംബന്ധിച്ചു.
February 03, 2012 (Friday)
Syrian Orthodox churches in chicago region celebrating 80th dhukrono
of St. Ignatious Elias III on 4th & 5th.
FARIDABAD:
St. George Jacobite
Syrian Church Faridabad celebrated its Parish day on January
26th.Delhi diocese council member and a known social worker Mr.
Sunny Paul delivered Republic day message. Rev Dn. Baby. C. P was
the chief guest and gave message. Various competitions were held
after the meeting. Fr. Jijan Abraham lead the family retreat.
Shrine
consecration concluded at Adichanallor St.George JSO
Church
KOLLAM: Kurishinthotti Consegration Concluded at St.George
JSO Church Adichhanallor. Metropolitans Their Graces, Mor
Milithios Yuhanon (Thumpamon) and Mor Chrisostomos Markose (EAE)
led the cosecration which was held on Feb, 01.
ആദിച്ചനല്ലൂര്‍ :സെന്‍റ് ജോര്‍ജ്
യാകോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന
പുണ്യശ്ലോകനായ കുര്യാക്കോസ് മോര്‍ കൂറിലോസ് മെമ്മോറിയല്‍ 17 മത് ആദിച്ചനല്ലൂര്‍
കണ്‍വെന്‍ഷന്‍ന്‍റെ ഉത്ഘാടനം പൌരസ്ത്യ സുവിശേഷ സമാജം മെത്രാപോലീത്ത
അഭിവന്ദ്യ മാര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ് നിര്‍വഹിച്ചു. ഫെബ്രുവരി
1- 5 വരെ നടത്തപെടുന്ന കണ്‍വെന്‍ഷന്‍നില്‍ യാകോബായ സുറിയാനി സഭയിലെ
പ്രഗല്‍ഭരായ വൈദികര്‍ നേതൃത്വം നല്‍കുന്നു .ഉത്ഘാടന സമ്മേളനത്തില്‍ ഇടവക
വികരിമാരായ വെരി റെവ് K J തോമസ് കോര്‍ എപ്പിസ്കോപ്പ അധ്യക്ഷ്യം
വഹിക്കുകയും വെരി റെവ് സ്ടീഫെന്‍ എബ്രഹാം കോര്‍ എപ്പിസ്കോപ്പ സ്വാഗതം
ആശംസികുകയും ചെയ്തു .യോഗത്തില്‍ കൊല്ലം ഭദ്രാസന സെക്രട്ടറി റെവ് ഫാദര്‍
സാബു സാമുവേല്‍ ,ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലീല
ശ്രീനിവാസന്‍ ,വൈസ് പ്രസിഡന്റ്, L മാത്യു ,വാര്‍ഡ് മെമ്പര്‍ ശ്രീമതി T
രാജേശ്വരി ,ഇടവക ട്രെസ്ടി K J മാത്യു ,ഇടവക സെക്രട്ടറി J ജോസ്
തുടങ്ങിയവര്‍ ആശംസകള്‍ അര്പിച്ചു.
സെന്റ് ജോര്‍ജ് പള്ളിപെരുന്നാളും കുരിശിന്‍തൊടി കൂദാശ.
കണിയാമ്പറ്റ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിപെരുന്നാളും കുരിശിന്‍തൊടിയുടെ
കൂദാശയ്ക്കും വ്യാഴാഴ്ച തുടക്കംകുറിക്കും. വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക്
പ്രഭാതപ്രാര്‍ഥന, എട്ടുമണിക്ക് വിശുദ്ധകുര്‍ബാന, നാലുമണിക്ക്
ചീക്കല്ലൂര്‍ മാര്‍ ബസേലിയോസ് ചാപ്പലില്‍നിന്നും പതാക പ്രയാണം
പള്ളിയിലേക്ക്, 4.30ന് കൊടിഉയര്‍ത്തല്‍ ആറുമണിക്ക് വരദൂര്‍ കുരിശിങ്കല്‍
ധൂപപ്രാര്‍ഥന, 7.30ന് പ്രദക്ഷിണം, ഏഴുമണിക്ക് സന്ധ്യാസമസ്‌കാരം,
എട്ടുമണിക്ക് പ്രസംഗം, ഒമ്പതുമണിക്ക് ആശീര്‍വാദം, വെള്ളിയാഴ്ച
എട്ടുമണിക്ക് പ്രഭാതപ്രാര്‍ഥന, ഒമ്പതുവരെ വിശുദ്ധകുര്‍ബാന, 10 മണിക്ക്
പ്രസംഗം, 11 മണിക്ക് പ്രദക്ഷിണം 12 മണി മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ്
മാര്‍ പീലക്‌സിനോസ് മെത്രാപ്പൊലീത്തയുടെ കാര്‍മികത്വത്തില്‍ എടക്കൊമ്പം
കുരിശിന്റെ കൂദാശ, 12.30ന് ആശീര്‍വാദം, ഒരുമണിക്ക് നേര്‍ച്ചഭക്ഷണം,
മൂന്നുമണിക്ക് കൊടിയിറക്കല്‍.
February 02, 2012 (Thursday)
Silver Jubilee of
St. Simons JSO Church,Ichilampady
ICHILAMPADY,
KARNATAKA: St. Simons JSO church Ichilampady of
south Karnataka celebrated its silver
jubilee. It was the closing ceremony of one year jubilee
programes. During this occasion parish honored its former
priest, elders of the church, Their Graces bishops and jubilant parish priest
Rev. Fr. P. K. Abraham. H.G Dr. Geevarghes Mor Dionysius (Malankara
Catholic church, Puthoore Diocese), Metropolitans Their Graces Mor
Chrisostomos Markose (EAE), Mor Irenios Paulose (Kozhikode,
Australia & New Zealand Dioceses) & Mor Anthonios Ya`qub
(Mangalore, Honnavar Dioceses) were the
chief guests. Delegates of EAE and Honnavar Mission, political, social leaders, priests of sister churches, a
large number faithful gathered for this occasion.
കല്ലിട്ടപെരുന്നാളും
ഓര്‍മയും
കോലഞ്ചേരി:
സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ്
യാക്കോബായ ചാപ്പലില്‍ കല്ലിട്ട പെരുന്നാളും ഓമല്ലൂര്‍ ബാവയുടെ ഓര്‍മയും
നാല്, അഞ്ച് തീയതികളില്‍ നടക്കും. ശനിയാഴ്ച രാവിലെ 7.30 ന് വി.കുര്‍ബാന,
കൊടിയേറ്റ്, വൈകിട്ട് 6.30 ന് സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം പ്രദക്ഷിണം,
രാത്രി 9.30 ന് നേര്‍ച്ച സദ്യ എന്നിവ നടക്കും. ഞായറാഴ്ച രാവിലെ എട്ടിന്
വി.കുര്‍ബാന, 10 ന് പ്രദക്ഷിണം, 10.30ന് പാച്ചോര്‍ നേര്‍ച്ച
എന്നിവയുണ്ടാകും. വൈകിട്ട് പുതുപ്പനം കുരിശുംതൊട്ടിയില്‍ വചനശുശ്രൂഷ
നടക്കും. തിങ്കളാഴ്ച രാവിലെ 7.30 ന് ചാപ്പലിലും കുരിശുംതൊട്ടിയിലും
വി.കുര്‍ബാന നടക്കും. 9.30 ന് പുതുപ്പനം കുരിശും തൊട്ടിയില്‍
മഞ്ഞിനിക്കര തീര്‍ത്ഥയാത്രയ്ക്ക് സ്വീകരണം നല്‍കും.
വെട്ടിക്കല്‍ കര്‍മ്മേല്‍കുന്ന്
സിംഹാസന പള്ളിയുടെ മൂറോന്‍ കൂദാശ
വെട്ടിക്കല്‍: കര്‍മ്മേല്‍ക്കുന്ന്
സെന്റ് തോമസ് സിറിയന്‍ സിംഹാസന പള്ളിയുടെ മൂറോന്‍ അഭിഷേക കൂദാശ
അഞ്ച്, ആറ് തീയതികളില്‍ നടക്കും. ഇതോടൊപ്പം ഓമല്ലൂര്‍ ബാവയുടെ
പെരുന്നാളും ആഘോഷിക്കും.ഞായറാഴ്ച രാവിലെ
എട്ടിന് കുര്‍ബ്ബാന തുടര്‍ന്ന് കൊടിഉയര്‍ത്തല്‍. വൈകിട്ട്
അഞ്ചിന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍
ബാവയ്ക്കും മറ്റ് തിരുമേനിമാര്‍ക്കും വെട്ടിക്കല്‍ കവലയില്‍
സ്വീകരണം. തുടര്‍ന്ന് പുതിയ പള്ളിയുടെ മൂറോന്‍ കൂദാശ. രാത്രി
എട്ടിന് പൊതുസമ്മേളനം കേന്ദ്രമന്തി പ്രൊഫ. കെ.വി. തോമസ്
ഉദ്ഘാടനം ചെയ്യും. കുര്യാക്കോസ് മാര്‍ ദീയസ്‌കോറോസ്
മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.ബാബു,
വി.കെ. ഇബ്രാഹിംകുഞ്ഞ് മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍
ഗ്രീഗോറിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, കുര്യാക്കോസ് മാര്‍
തെയോഫിലോസ്,ഐസക്ക് മാര്‍ ഒസ്താത്ത്യോസ് എന്നിവര്‍ പങ്കെടുക്കും.
തിങ്കളാഴ്ച രാവിലെ 8.30ന് തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍
മൂന്നിന്മേല്‍ കുര്‍ബ്ബാന, പ്രദക്ഷിണം, ആശീര്‍വാദം ,നേര്‍ച്ചസദ്യ
എന്നിവ നടത്തും.
മീനങ്ങാടി: പത്തനംതിട്ട ജില്ലയിലെ
മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്
ഏലിയാസ് ത്രിതീയന്‍ ബാവായുടെ 80-ാമത് ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച്
നടത്തുന്ന വടക്കന്‍ മേഖല തീര്‍ത്ഥയാത്ര ഫെബ്രുവരി രണ്ടിന്
മീനങ്ങാടിയില്‍ നിന്നാരംഭിക്കും. പാത്രീയര്‍ക്കാ ദിനാഘോഷങ്ങളുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്
മഞ്ഞനിക്കരയില്‍ ഉയര്‍ത്തുവാനുള്ള പാത്രീയര്‍ക്ക പതാക മീനങ്ങാടി
സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍ കത്തീഡ്രല്‍ പള്ളിയില്‍
കബറടങ്ങിയിരിക്കുന്ന പുണ്യശ്ലോകനായ ശാമുവേല്‍ മോര്‍ പീലക്‌സിനോസ്
തിരുമേനിയുടെ കബറടത്തിങ്കല്‍ വെച്ച് വ്യാഴാഴ്‌ച്ച രാവിലെ 6.15ന്
മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പീലക്‌സിനോസ്
മെത്രാപ്പോലീത്ത തീര്‍ത്ഥാടക ടീമിന് കൈമാറും. ബിജു ഏലിയാസ്, ടി.കെ
എല്‍ദോ എന്നിവര്‍ പതാക ഏറ്റു വാങ്ങും. തുടര്‍ന്ന് ഫാ. കുര്യാക്കോസ്
ചീരകത്തോട്ടത്തില്‍, സി.എം തങ്കച്ചന്‍, തീര്‍ത്ഥയാത്രാസംഘം
പ്രതിനിധികള്‍, മലബാര്‍ ഭദ്രസനത്തിലെ ഭക്‌തസംഘടന ഭാരവാഹികള്‍,
വൈദീക പ്രമുഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ തീര്‍ത്ഥയാത്ര വാഹനമാര്‍ഗം
വിവിധ പള്ളികളിലെ സ്വീകരണം ഏറ്റുവാങ്ങി ഫെബ്രുവരി അഞ്ചിന്
അങ്കമാലിയിലെത്തും. അവിടെ നിന്നും കാല്‍നടയായി യാത്ര തുടര്‍ന്ന്
ഫെബ്രുവരി 10ന് വൈകിട്ട് ആറുമണിക്ക് മഞ്ഞിനിക്കരയിലെത്തിച്ചേരും
.
കോന്നി: മഞ്ഞനിക്കരയില്‍
കബറടങ്ങിയിരിക്കുന്ന ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ
80-ാമത് ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് കൊല്ലം തുമ്പമണ്‍
ഭദ്രാസനങ്ങളുടെ കിഴക്കന്‍ മേഖലയില്‍നിന്നും കാല്‍നടയാത്ര പത്തിന്
രാവിലെ എട്ടിന് പേരൂക്കുളം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി
പള്ളിയില്‍നിന്നും ആരംഭിക്കും. തേക്കുതോട്, തണ്ണിത്തോട്,
പയ്യനാമണ്‍, കോന്നി, രാജഗിരി, കൂടല്‍ എന്നിവിടങ്ങളില്‍നിന്നും
എത്തിച്ചേരുന്ന തീര്‍ഥാടകരെ സ്വീകരിച്ച് ഫാ. പോള്‍ ഇ. വര്‍ഗീസ്
ആശീര്‍വദിച്ച് പാത്രിയര്‍ക്കാ പതാക ക്യാപ്‌റ്റന്‍ ഷെവ. ടി.
മാത്യുവിന് കൈമാറും. തുടര്‍ന്ന് വകയാര്‍, വള്ളിക്കോട്ട് കോട്ടയം,
വാഴമുട്ടം കിഴക്ക്, മല്ലശേരി, വാഴമുട്ടം പടിഞ്ഞാറ്, മുള്ളനിക്കാട്
തുടങ്ങിയ പ്രദേശങ്ങളില്‍ എത്തി സംയുക്‌തമായി 1.30-ന് ഓമല്ലൂര്‍
കുരിശടിയിലെ സ്വീകരണശേഷം 2.30-ന് കബറിങ്കല്‍ എത്തിച്ചേരും.
കിഴക്കന്‍ മേഖലാ മഞ്ഞനിക്കര തീര്‍ഥയാത്ര 10-ന്
കിഴക്കന്‍മേഖലാ ആലോചനായോഗം ഭദ്രാസന വൈദികസെക്രട്ടറി ഫാ.
ഡേവിഡ്, പി. തങ്കച്ചന്‍ ഉദ്‌ഘാടനം ചെയ്‌തു. ഭദ്രാസന സെക്രട്ടറി ഫാ.
ജോസഫ് വറുഗീസ് അധ്യക്ഷതവഹിച്ചു. ജോസഫ് കോറെപ്പിസ്‌കോപ്പ, ഫാ.
യോഹന്നാന്‍ വാകയില്‍, ഫാ. റ്റി.ഐ. തോമസ്, ഫാ. റോയി ചാക്കോ, ഫാ. ജിനു
സഖറിയ, ജോസ് പനച്ചയ്‌ക്കല്‍, അഡ്വ. തോമസ് ജോര്‍ജ്, ജോണ്‍.ഡി, ജോസ്
സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.
തീര്‍ഥയാത്രാ ക്രമീകരണങ്ങള്‍ക്കായി ഫാ. യോഹന്നാന്‍
വാക്കയില്‍ (ചെയര്‍മാന്‍), ജോസ് പനച്ചയ്‌ക്കല്‍ (ജനറല്‍ കണ്‍വീനര്‍),
ഷെവ. ടി. മാത്യു (ക്യാപ്‌റ്റന്‍), ജോസ് സാമുവല്‍ (വൈസ് ക്യാപ്‌റ്റന്‍)
എന്നിവരടങ്ങുന്ന 51 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
BANGALORE: Ninaveh Lent Convention 2012
of Bangalore Diocese was inaugurated by the diocesan
Metropolitan Mor Osthatheos Pathrpse at UTC, Bangalore. Introductory Speech
done by Rev. Dr. John Samuel Raj (Principal, UTC). Mor Philoxenos
Zacharias, Metropolitan of Malabar led the sermon.
നഴ്‌സുമാരുടെ
സമരത്തിന് പിന്തുണയുമായി സംഘടനകള്‍
കോലഞ്ചേരി: എം.ഒ.എസ്.സി. മെഡിക്കല്‍
കോളേജ് ആസ്പത്രിയിലെ നഴ്‌സുമാര്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി
വിവിധ സംഘടനകള്‍ തിങ്കളാഴ്ച മെഡിക്കല്‍ കോളേജിലെത്തി. എസ്.ഡി.പി.ഐ.
ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ടൗണില്‍ പ്രകടനവും സമരപ്പന്തലിലെത്തി
യോഗവും നടത്തി. യോഗത്തില്‍ ഭാരവാഹികളായ ഇ.കെ. ജലീല്‍, പി.എ. ഹംസ, എന്‍.എ.
ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു.നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് ഉടന്‍
ഒത്തുതീര്‍പ്പാക്കണമെന്ന് സി.പി.ഐ.യുടെ ബഹുജനസംഘടനകളുടെ പ്രതിഷേധ യോഗം
ആവശ്യപ്പെട്ടു. സ്വകാര്യ ബസ്സ്റ്റാന്‍ഡിന് സമീപത്തുനിന്നും മഹിളാസംഘം
സംസ്ഥാന സെക്രട്ടറി കമലാ സദാനന്ദന്‍ ഉദ്ഘാടനം ചെയ്ത പ്രതിഷേധ മാര്‍ച്ച്
മെഡിക്കല്‍ കോളേജിന് മുമ്പില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന്
സമരപ്പന്തലിലെത്തിയ ഭാരവാഹികള്‍ സമരത്തിന് ഐക്യദാര്‍ഢ്യം
പ്രകടിപ്പിച്ചു.പ്രതിഷേധ യോഗത്തില്‍ മണ്ഡലം സെക്രട്ടറി സോണി കെ. പോള്‍,
കെ.കെ. ഗോപാലന്‍, എം.പി. ജോസഫ്, ജോളി കെ. പോള്‍, ലീലാമ്മ രാജന്‍, സുജ
ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
January 31, 2012 (Tuesday)
SCMI Centenary Thanks Giving Service and Public Lecture Held in
Serampore
KOLKATA: The
Centenary celebrations of the Student Christian Movement of India
were held on Saturday, the 28th of January 2012 at Serampore
College, Kolkatta where the SCMI was born in 1912. The celebrations
began with a session of experience sharing by senior friends of SCM.
This was followed by a centenary thanks giving service led by Mor
Coorilos Geevarghese, chairperson of SCMI. Dr. Monica Melanchton,
Professor at Gurukul theological college, Chennai delivered the
sermon during the service. In the afternoon, Dr. Ruth Manorama,
noted Dalit Woman Activist and winner of Alternate Nobel Prize
delivered the Centenary talk. The Centenary T-Shirts and Music CD
were officially launched during the program. The program was
attended by hundreds of students, senior friends, staff, and the
Serampore theological community. The celebrations will culminate in
Bangalore with a Students Social Forum in October this year. Rev.
Raj Bharat Patta, SCMI General Secretary and Mr. Shibi Peter,
National coordinator of SCMI Centenary Program and other staff
colleagues gave leadership to the programs.
Flag hosted for 3 Day lent Perunnal at Nechoor St. Thomas JSO
Church
NECHOOR: Very Rev. Kuriakose Moolamattathil Corepiscopa hosted the flag which marked the
beginning
of 3 day lent perunnal at St. Thomas JSOC, Nechoor.
Flag hosted for Perunnal at St. John's
Bethlehem JSO Church Piramadom
PIRAMADOM: St. John's Bethlehem Jacobite Church, Piramadom
celebrating annual feast from 1st to 3rd of February. Vicar Rev. Fr.
Gibu Cherian hoisted the flag. Committee members and lots of
faithful were present during the function.
കൊച്ചി:
യാക്കോബായ
സുറിയാനി സഭയിലെ സീനിയര്‍ കോര്‍ എപ്പിസ്‌കോപ്പ ഫാ. പ്രൊ. പൗലോസ്
പരത്തുവയലിക്ക് ഫെബ്രുവരി അഞ്ചിന് കന്തീലാ ശുശ്രൂഷ (രോഗിയായ വൈദികനു
നല്‍കുന്ന തൈലാഭിഷേകം) നല്‍കും.രണ്ടിന് പാറേത്തുമുകള്‍ സെന്റ് തോമസ്
പള്ളിയില്‍വച്ച് ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍
ബാവ കന്തീലാ ശുശ്രൂഷയ്‌ക്ക് പ്രധാന കാര്‍മികത്വം വഹിക്കും. സഭയുടെ വര്‍ക്കിംഗ്
മാനേജിംഗ് കമ്മിറ്റി അംഗവും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ്
പ്രൊഫസറുമായിരുന്നു പൗലോസ് പരത്തുവയലില്‍ കോറെപ്പിസ്‌കോപ്പ.