Special Contribution of Methran Kakshi to the Christianity
- Woe to those who Persecute God's church and destroy places of
worship - Will these Pictures open their eyes ?
ALUVA:
H.B
Catholicose Baseliose Thomas 1st lead the Holy Penta
Mass at St. Mary's JSO Chapel, Aluva Today. Their
graces Metrapolitians Mor Youlios Elias, Mor
Polycarpos Zacharias, Mor Alexendinos Thomas & Mor
Antheemos Mathews assisted H.B Bava in the Penta
Mass. Their Graces Mor Severious Abraham, Mor
Athanasious Elias, lots of priests & Thousands of
faithful participated in the Holy Mass & the
Rasa held there after.
25th January
FLASH: H.B
Catholicose Baselious Thomas 1st offered Holy
Mass at the Holy Tombs of our fore fathers entombed
at Trikkunnath St. Mary's JSOC.
Proud & blessed
moment for Jacobite Syrian Orthodox church.
ALUVA: H.B
Catholicose Baselious Thomas 1st offered Holy Mass
at the Holy Tombs of our fore fathers entombed at
Trikkunnath St. Mary's JSOC. H.G Mor Severious
Abraham, H.G Mor Gregorious Joseph & H.G Antheemos
Mathews were present during the Holy Mass. H.B
Catholicose & Metropolitans entered the Holy Tomb
room by 4.15 PM to 5.00 PM today for Holy Mass.
H.B Bava assisted by metropolitans offered Holy Mass
today in front of the tomb.
"Metran
Kakshi" is trying all the ways to hide their
frustration... Few of their leaders were speaking
out as if they were present with H.B bava during the
Kurbana. All were trying their best to get maximum
votes in the upcoming elections. Unofficial "Niyukthan"
of the metran kakshi church was pointing out that
H.B Bava didnt carry any "Kasa & Peelasa". If
he knows what is "Kasa & Peelasa" he can see
above photo to clarify his doubt. It was nice to see
the way all duplicates talking authoritively about
Syrian Orthodox liturgy as if it was written by
them.
H.B Baselios
Thomas 1st Catholicos was given tremendous welcome
after the Holy Mass at Thrikkunath Church.The newly
ordained metropolitans were also given a conjoint
rousing reception from St. Athansios Study Center (
Office of Angamaly Region of Angamaly Diocese) to
MASS( Mar Athansios Service Society) Hall. Rasa was
attendend by hundreds of faithfuls, deacons and
students of MSOT seminary, Sisters from Puthencuriz
covent. H.G Mathews Mor Antheemos blessed the
processions and offered prayers at various crosses.
Korooso
Desroro SofarMalankara Malpan V. Rev. (Dr.) Curien Corepiscopa Kaniamparambil turning 100 this
February
Geneva: The Executive Committee
of the Commission on World Mission and Evangelism which met at
Bossey Ecumenical Institute in Geneva from 20-23 January 2012
finalized the New Mission and Evangelism Statement of the World
Council of Churches. The draft will be presented to the Pre-Assembly
Mission Event in Manila in March and then to the Central Committee
of the WCC, to be held in Crete in August. Mor Coorilos Geevarghese,
moderator of the CWME chaired the meeting.
നീറാംമുകള്‍ യാക്കോബായ
പള്ളിക്ക് കത്തീഡ്രല്‍ പദവി
കോലഞ്ചേരി: നീറാംമുകള്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ്
സെന്റ് പോള്‍സ് യാക്കോബായ പള്ളി കത്തീഡ്രല്‍ പദവിയിലേക്ക് ഉയര്‍ത്തി.
പദവി ഉയര്‍ത്തിക്കൊണ്ടുള്ള പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ
പ്രഖ്യാപനം പള്ളിയില്‍ നടന്ന ചടങ്ങില്‍ ശ്രേഷ്ഠ കാതോലിക്ക
ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ വായിച്ച.
ചടങ്ങില്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍
ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, കണ്ടനാട് ഭദ്രാസനാധിപന്‍
ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത തൃശ്ശൂര്‍
ഭദ്രാസന മെത്രാപ്പോലിത്ത അഭി. കുര്യാക്കോസ് മാര്‍
യൗസേബിയോസ് മെത്രാപ്പോലിത്ത, വികാരി
തോമസ് പനച്ചിയില്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍
സംബന്ധിച്ചു .903ല്‍ പറമ്പാത്ത് പാപ്പാലില്‍ പൗലോസച്ചന്‍,
പാലാല്‍ കളപ്പാട്ടില്‍ ഇട്ടന്‍ കുര്യന്‍ എന്നിവരില്‍നിന്ന്
വിലക്കുവാങ്ങിയ സ്ഥലത്ത് 1904 മെയ് 21ന് പള്ളിക്ക്
തറക്കല്ലിട്ടു. വൈക്കോല്‍മേഞ്ഞ ഷെഡ് നിര്‍മിച്ച് 16
പേരടങ്ങിയ സമിതിയും രൂപവത്കരിച്ചു. പിന്നീട് കുടകുത്തി,
പഴുക്കാമറ്റം, ശ്രാപ്പിള്ളി, ഗിരിമുകള്‍ എന്നിവിടങ്ങളില്‍
ചാപ്പലുകള്‍ സ്ഥാപിച്ചു. 2007 ജനവരിയില്‍ പുതിയ പള്ളി
കൂദാശചെയ്തു.
Feast At St.Thomas JSO
Church, Chegalam (Kottayam Diocese)...........Read
Notice
Feast of St.
Ignatious Elias 3rd and first saturday observation at St. Mary's
JSO Church, Poothamkutty
POOTHAMKUTTY/ANGAMALY:
The Feast of Mor Ignatius Alias III entombed at Manjanikkara
Dayaro and the observation of first Saturday will be held at
St.Mary’s JSO
Church, Poothamkutty on 4th&5th
February, 2012. On Saturday, the 4th February, Holy
Qurbana will be held at 8.15 a.m. followed by special
intercessory prayers at the Holy Soonoro (Girdle) of St.Mary,
the Mother of God. Soon after the procession and distribution of
Pachor nercha, perunnal flag will be hoisted by Rev.Fr.Alias Ipe
Parackal, the vicar, marking the beginning of Manjanikkara
perunnal. On the perunnal day, Holy Qurbana will be held at 8.15
am followed by mediatory prayer with incense, perunnal message,
and distribution of Nercha. Rev.Fr.Alias Ipe Parackal will be
the chief officiate.
കാത്തോലിക് പാത്രിയര്‍ക്കീസ്
ബാവയും സംഘവും ചെറിയ പള്ളി സന്ദര്‍ശിച്ചു.
കോതമംഗലം: സിറിയന്‍ കാത്തലിക് പാത്രിയര്‍ക്കീസ് ബാവ
ഇഗ്‌നാത്തിയോസ് ജോസഫ് തൃതീയന്‍ യൗനാന്‍, ആര്‍ച്ച് ബിഷപ്പ് റബൂല അന്‍േറാണിയോ
ബിയോലോനി, കോര്‍ എപ്പിസ്‌കോപ്പ ജോര്‍ജ് മസ്രി, ഫാ. റോഡോള്‍ഫ് ഫോര്‍ബാക്ക്
മൂവാറ്റുപുഴ, രൂപതാധ്യക്ഷന്‍ എബ്രഹാം മാര്‍ യൂലിയോസ്
മെത്രാപ്പോലീത്ത എന്നിവര്‍ കോതമംഗലം മാര്‍തോമ ചെറിയപള്ളിയില്‍
സന്ദര്‍ശനം നടത്തി.പള്ളിയങ്കണത്തില്‍ കുര്യാക്കോസ് മാര്‍ തെയോഫിലോസ്
മെത്രാപ്പോലീത്ത, ചെറിയപള്ളി വികാരി കാരിപ്ര മനു മാത്യു, സഹ
വികാരിമാര്‍, മാനേജിങ് കമ്മിറ്റിയംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍
ഹൃദ്യമായ സ്വീകരണം നല്‍കി. തുടര്‍ന്ന് പാത്രിയര്‍ക്കിസ് ബാവയും
മെത്രാപ്പോലീത്തമാരും ചേര്‍ന്ന് പള്ളിയില്‍ പ്രാര്‍ഥന നടത്തി.
Ninave Retreat
- 2012 Organised by St.Mary's JSO Church, Ahmedabad
Mangalam: January 26 കൊച്ചി: ആലുവ തൃക്കുന്നത്ത് സെമിനാരി സെന്റ് മേരീസ് പള്ളിയില്‍
യാക്കോബായ സഭയുടെ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍
ബാവ കുര്‍ബാനയര്‍പ്പിച്ചു.പള്ളിയുടെ കബര്‍മുറിയിലാണ് ബാവ പ്രവേശിച്ച് കുര്‍ബാന അര്‍പ്പിച്ചത്.
34 വര്‍ഷത്തിനുശേഷമാണ് ഇവിടെ കുര്‍ബാന നടക്കുന്നത്. എപ്പിസ്‌കോപ്പല്‍
സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ്, അങ്കമാലി
ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മോര്‍ സേവേറിയോസ്,
ഇടവകാംഗം കൂടിയായ ഡോ. മാത്യൂസ് മോര്‍ അന്തീമോസ് എന്നിവരും കുര്‍ബാനയില്‍
സംബന്ധിച്ചു. തനിക്ക് അനുവദിച്ച സമയത്ത് താന്‍ കുര്‍ബാന അര്‍പ്പിച്ചതായി
ശ്രേഷ്‌ഠ കാതോലിക്കാ ബാവാ പറഞ്ഞു. വൈകിട്ട് 4.20 കബര്‍മുറിയില്‍
പ്രവേശിച്ച ബാവയും സംഘവും 4.42 നാണ് പുറത്തിറങ്ങിയത്. ബാവ
അനുവദിച്ചതിലും കൂടുതല്‍ സമയം പ്രാര്‍ഥന നടത്തിയതായി പോലീസ് അധികൃതര്‍
സ്‌ഥിരീകരിച്ചു. 13 മിനിറ്റാണ് പ്രാര്‍ഥനയ്‌ക്കായി അനുവദിച്ചിരുന്നത്.
പ്രാര്‍ഥന നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയിരുന്നതെന്ന് പോലീസ്
അധികൃതര്‍ വ്യക്‌തമാക്കി. എന്നാല്‍ തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട
ആരാധനാസമയത്ത് കുര്‍ബാന നടത്തുന്നതിനെ ഒരു കോടതിയും
വിലക്കിയിട്ടില്ലെന്ന് യാക്കോബായ സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്
സെക്രട്ടറി ജോസഫ് മോര്‍ ഗ്രിഗോറിയോസ് പറഞ്ഞു. കുര്‍ബാനയ്‌ക്കുള്ള
പ്രധാന ഉപകരണമായ തബലൈത്താ പലകയില്‍ കാസയും പിലാസയും സമര്‍പ്പിച്ചാണ്
ക്രമപ്രകാരം 20 മിനിറ്റുകൊണ്ട് പൂര്‍ത്തിയാക്കാവുന്ന സുറിയാനിക്രമം
ചൊല്ലി പൂര്‍ത്തീകരിച്ചത്. കുര്‍ബാന ചൊല്ലാന്‍ അധികൃതര്‍ അനുമതി നല്‍കുമെന്ന
പ്രതീക്ഷയില്‍ ആലുവ മാസ് ഹാളില്‍ ഇന്നലെ രാവിലെ മുതല്‍ ബാവ
ഉപവാസത്തിലായിരുന്നു. കുര്‍ബാനയുടെ പ്രാരംഭഘട്ടം മാസ് ഹാളില്‍ പൂര്‍ത്തീകരിച്ചശേഷമാണ്
ബാവ തൃക്കുന്നത്ത് പള്ളിയിലെത്തിയത്
കറുത്ത കുപ്പായമണിഞ്ഞ് കബര്‍മുറിയില്‍ പ്രവേശിച്ചശേഷം അവിടെവച്ച് കുര്‍ബാനയ്‌ക്കായി
കാപ്പ ഉള്‍പ്പെടെയുള്ള അംശവസ്‌ത്രങ്ങള്‍ അണിയുകയായിരുന്നു. ഈ
സമയത്തൊന്നും പോലീസ് തടഞ്ഞില്ല. കഴിഞ്ഞ വര്‍ഷം വൈകിട്ട് 4.50 നാണ്
ബാവ പള്ളിയില്‍ കയറിയതെങ്കില്‍ ഇത്തവണ 4.20 മുതല്‍ സമയം അനുവദിച്ചത്.
ഇതുമൂലം ബാവയ്‌ക്ക് കുര്‍ബാന നടത്താന്‍ വേണ്ടത്ര സമയം ലഭിച്ചു. ബാവ
പുറത്തിറങ്ങിയശേഷം പോലീസ് ഗേറ്റ് പൂട്ടി. കഴിഞ്ഞ അഞ്ചുവര്‍ഷമായി
പള്ളിയിലെ കബറില്‍ പ്രാര്‍ഥിക്കാന്‍ അനുമതി കിട്ടിയിരുന്നെങ്കിലും കുര്‍ബാനയ്‌ക്ക്
അവസരം ലഭിച്ചിരുന്നില്ല. വൈകിട്ട് മാസ് ഹാളില്‍ യാക്കോബായ വിഭാഗം
നവാഭിഷിക്‌തരായ മെത്രാന്മാര്‍ക്ക് സ്വീകരണം നല്‍കി. രാവിലെ നടന്ന
സുന്നഹദോസില്‍ 31 മെത്രാന്മാര്‍ സംബന്ധിച്ചു.
January 25, 2012 (Wednesday)
ഗലീലാക്കുന്ന് പള്ളിയില്‍
പ്രധാന പെരുന്നാള്‍
പിറവം: ഊരമന ഗലീലാക്കുന്ന് മര്‍ത്തമറിയം യാക്കോബായ പള്ളിയിലെ
പ്രധാന പെരുന്നാള്‍ 31, ഫിബ്രവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കും.
പെരുന്നാളിന് മുന്നോടിയായി 29ന് രാവിലെ 10 ന് വികാരി ഫാ. പത്രോസ്
പാണാലില്‍ കൊടിയുയര്‍ത്തും. 31ന് വൈകീട്ട് 7.30ന് ഭക്തസംഘടനകളുടെ
സംയുക്ത വാര്‍ഷികവും വിവിധ കലാപരിപാടികളുമുണ്ട്. ഫിബ്രവരി ഒന്നിന്
രാത്രിയാണ് പ്രദക്ഷിണം. സമാപന ദിവസമായ രണ്ടിന് രാവിലെ ഒമ്പതിന്
നടക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ഡോ. മാത്യൂസ് മാര്‍
ഈവാനിയോസ് മെത്രാപ്പോലീത്ത കാര്‍മ്മികത്വം നല്‍കും. തുടര്‍ന്ന്
സ്ലീബ എഴുന്നള്ളിപ്പ്, പ്രദക്ഷിണം എന്നിവയുണ്ട്.
മണ്ണത്തൂര്‍ പള്ളി തുറക്കണം -ശ്രേഷ്ഠ കാതോലിക്കാ ബാവ.
Mathrubhumi: 24 Jan 2012 കൂത്താട്ടുകുളം: യാതൊരു പ്രകോപനവുമില്ലാതെ മണ്ണത്തൂര്‍ പള്ളി
പൂട്ടിയ അധികാരികളുടെ നടപടി പുനഃപരിശോധിക്കണമെന്ന് യാക്കോബായ
സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍
ആവശ്യപ്പെട്ടു. പള്ളി പ്രാര്‍ത്ഥനയ്ക്കായി തുറന്ന് നല്‍കണം.
മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ കുടുംബ
യൂണിറ്റുകളുടെ സംഗമം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. കണ്ടനാട്
ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് അധ്യക്ഷനായി.
കുര്യാക്കോസ് മാര്‍ യൗസേബിയോസ് (തൃശ്ശൂര്‍) കുര്യാക്കോസ് മാര്‍
ക്ലീമീസ് (ഇടുക്കി) ഏലിയാസ് മാര്‍ അത്താനാസിയോസ്, ആദായി ജേക്കബ്
കോര്‍ എപ്പിസ്‌കോപ്പ, ഫാ. കാക്കൂര്‍ തോമസ്, ഫാ. ജോയി ആനിക്കുഴി,
ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. ഷിബിന്‍ പോള്‍, ഫാ. ബിനു വര്‍ഗീസ്,
ബെന്നി പൈലി, കെ.സി. തങ്കച്ചന്‍, ജേക്കബ് ജോണ്‍, ജോണ്‍സണ്‍ ജോസഫ്,
ഫാ. പൗലോസ് ഞാറ്റുകാലായില്‍, ഫാ. ബേബി വണ്ടോളില്‍ എന്നിവര്‍
പ്രസംഗിച്ചു. വിശ്വാസികളുടെ റാലിയും സംഘടിപ്പിച്ചു.
അകപ്പറമ്പ്
കത്തീഡ്രലില്‍ ഓര്‍മപ്പെരുന്നാള്‍
നെടുമ്പാശ്ശേരി: അകപ്പറമ്പ് മോര്‍ ശാബോര്‍ അഫ്രോത്ത്
കത്തീഡ്രലില്‍ 24 നും 25 നും പരിശുദ്ധ പൗലോസ് മോര്‍ അത്തനാസിയോസ്
വലിയതിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നടക്കും. ചൊവ്വാഴ്ച വൈകീട്ട്
5.30 ന് മേയ്ക്കാവ് കുരിശിന്‍തൊട്ടിയില്‍ ടൈറ്റസ് വര്‍ഗീസ് കോര്‍
എപ്പിസ്‌കോപ്പ പെരുന്നാളിന് കൊടിയേറ്റും. ഏഴിന് സന്ധ്യാപ്രാര്‍ഥന,
തുടര്‍ന്ന് തമുക്ക് നേര്‍ച്ച, രാത്രി 9 ന് നേര്‍ച്ചസദ്യ. ബുധനാഴ്ച
രാവിലെ എട്ടിന് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന്
അനുസ്മരണ ശുശ്രൂഷ, പാച്ചോര്‍ നേര്‍ച്ച എന്നിവ ഉണ്ടാകും.
നീറാംമുകള്‍ പളളിയില്‍ യൂത്ത്
അസോസിയേഷന്‍ ജൂബിലി സമാപിച്ചു
Mangalam: 24 Jan 2012
കോലഞ്ചേരി: നീറാംമുകള്‍ സെന്റ്
പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പളളിയില്‍
യൂത്ത് അസോസിയേഷന്‍ രജത ജൂബിലി സമാപനവും, പത്താമത് ഇടവക
സംഗമവും നടത്തി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ.
ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു.
ഡോ. മാത്യുസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അദ്ധ്യഷത
വഹിച്ചു. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന സഹവികാരി ഫാ.
ജേക്കബ് കൂളിയാട്ടിലിനെ യോഗത്തില്‍ അനുമോദിച്ചു. വികാരി തോമസ്
പനച്ചിയില്‍ കോര്‍ എപ്പിസ്‌കോപ്പ, ബേബി ജോണ്‍ കോര്‍ എപ്പിസ്‌കോപ്പ,
ഡോ. ആദായി ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. ജോര്‍ജ്
ചേന്നോത്ത്, ഫാ. ഷാജി വര്‍ഗീസ്, ഫാ. രാജു കൊളാപ്പുറത്ത്,
ട്രസ്‌റ്റിമാരായ സി.ഒ. എബ്രഹാം, പോള്‍ പി. പൗലോസ്, അസോസിയേഷന്‍
സെക്രട്ടറി ഷിനോയ് പോള്‍, ജോര്‍ജ് കുര്യന്‍, റെജിപോള്‍
എന്നിവര്‍ പ്രസംഗിച്ചു. ജൂബിലിയോടനുബന്ധിച്ച് 25 വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ ധനസഹായം നല്‍കി.
പള്ളികള്‍ കൈമാറണം.
Mathrubhumi: 24 Jan 2012
നെടുമ്പാശ്ശേരി: പൂട്ടിക്കിടക്കുന്ന പള്ളികളും അനുബന്ധ
സ്ഥാപനങ്ങളും യാക്കോബായ സുറിയാനി സഭയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍
നടപടി സ്വീകരിക്കണമെന്ന് അങ്കമാലി ഭദ്രാസന വൈദികയോഗം
ആവശ്യപ്പെട്ടു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍
ബാവ യോഗത്തില്‍ അധ്യക്ഷനായി. ബേബി ജോണ്‍ കോര്‍ എപ്പിസ്‌കോപ്പ,
വര്‍ഗീസ് അരീക്കല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. വര്‍ഗീസ്
തെക്കേക്കര, ഫാ. ബേബി ജോണ്‍ പാണ്ടാലില്‍, ഫാ. കുര്യാക്കോസ്
ചാത്തനാട്ട്, ഫാ. പൗലോസ് തളിക്കര എന്നിവര്‍ പ്രസംഗിച്ചു.
കണ്യാട്ടുനിരപ്പില്‍
ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം: ശ്രേഷ്ഠ ബാവ
കോലഞ്ചേരി:
കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ യാക്കോബായ
സഭാംഗങ്ങള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന്
ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ
ആവശ്യപ്പെട്ടു. കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍
നടത്തിവരുന്ന പ്രാര്‍ത്ഥനായജ്ഞത്തിന് ഐക്യദാര്‍ഢ്യം
പ്രകടിപ്പിച്ച് ഞായറാഴ്ച കണ്യാട്ടുനിരപ്പില്‍
പ്രസംഗിക്കുകയായിരുന്നു ബാവ.ഉടമസ്ഥരെ
പുറത്താക്കി അന്യരെ അകത്ത് പ്രവേശിപ്പിക്കുന്ന നടപടിയാണ് ഇവിടെ
നടന്നത് എന്നും ബാവ ചൂണ്ടിക്കാട്ടി. പോലീസിന് യാക്കോബായ
വിഭാഗത്തെ പുറത്താക്കുവാന്‍ മെത്രാന്‍ കക്ഷിയേക്കാളും
താത്പര്യമാണെന്നും ബാവ ആരോപിച്ചു. മെത്രാപ്പോലീത്തമാരായ
കുര്യാക്കോസ് മോര്‍ ക്ലീമിസ്, ഏലിയാസ് മോര്‍ അത്തനാസിയോസ്, സഭാ
സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, വികാരി ഫാ. ജേക്കബ്
കാട്ടുപാടം, ഫാ. ഏലിയാസ് കാപ്പുംകുഴി, ഫാ. ജോയി പോള്‍, ഫാ. വര്‍ഗീസ്
പനച്ചിയില്‍, ഫാ. ജിബി ഇച്ചിക്കോട്ടില്‍, കര്‍മ്മ സമിതി കണ്‍വീനര്‍
റെജി നെടുമോളയില്‍, പി.എം. ജോയി, ജോര്‍ജ് മുരീക്കന്‍ എന്നിവര്‍
നേതൃത്വം നല്‍കി. നൂറുകണക്കിന് വിശ്വാസികളും സംബന്ധിച്ചു.
പ്രാര്‍ത്ഥനായജ്ഞം തിങ്കളാഴ്ചയും തുടരും.
കടമറ്റം സെന്റ് ജോര്‍ജ്
യാക്കോബായ പള്ളിയുടെ 16 കുടുംബയൂണിറ്റുകളുടെ വാര്‍ഷിക സംഗമവും
റാലിയും നടത്തി.
Mangalam: 24 Jan 2012
കോലഞ്ചേരി: കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി
പളളിയുടെ ആഭിമുഖ്യത്തില്‍ ഇടവക സംഗമവും, കുടുംബയൂണിറ്റുകളുടെ
റാലിയും നടത്തി. പെരുവംമുഴി കവലയില്‍ നിന്നും ആയിരങ്ങള്‍
പങ്കെടുത്ത റാലിയില്‍ നിശ്‌ചല ദൃശ്യങ്ങളുടേയും,
വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ആരംഭിച്ച റാലി ഇടവക സംഗമ സ്‌ഥലമായ
ബസേലിയോസ് പൗലോസ് ദ്വിതീയന്‍ നഗറില്‍ സമാപിച്ചു. തുടര്‍ന്ന്
നടന്ന സമ്മേളനം വി.പി. സജീന്ദ്രന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു.
വികാരി ഫാ. ജോര്‍ജ് കളപ്പുരയില്‍ അദ്ധ്യക്ഷത വഹിച്ചു.
കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ്
മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. വടവുകോട്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അയ്യപ്പന്‍കുട്ടി,
ഐയ്‌ക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രാജി, രാമമംഗലം,
വാളകം പഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഷോബി
എബ്രഹാം, ലിസി സാബു, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തംഗം
സാറാമ്മ ജോണ്‍, മര്‍ക്കോസ് ചാലിയേലില്‍ കോര്‍ എപ്പിസ്‌കോപ്പ,
ഫാ. യൂഹാനോന്‍ ബിനു കോഴിക്കോട്ട്, കെ.വി. പൗലോസ്, ട്രസ്‌റ്റിമാരായ
ജോര്‍ജ്, ടി.ജെ. ബാബു, പ്രസിഡന്റ് കെ.എ. മത്തായി, സെക്രട്ടറി
എം.വി. വര്‍ഗീസ്, ബിജു കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
കുടുംബയൂണിറ്റുകളുടെ കലാമത്സരങ്ങളില്‍ വിജയികളായ മേക്കടമ്പ്
സെന്റ് തോമസ് കുടുംബയൂണിറ്റിനും, റാലിയില്‍ മികച്ച
യൂണിറ്റിന് ഊരമന സെന്റ് പീറ്റേഴ്‌സിനും മെത്രാപ്പോലീത്ത
സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.
ഓര്‍മപ്പെരുന്നാളും
ഭക്തസംഘടനാവാര്‍ഷികവും
Mathrubhumi: 24 Jan 2012
കോതമംഗലം: കുത്തുകുഴി കാദേശ്മാര്‍ ഗീവര്‍ഗീസ് സഹദാ പള്ളിയിലെ
ഓര്‍മപ്പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികവും വ്യാഴം,
വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന്
കൊടിയേറ്റിന് വികാരി ഫാ. ജോയി നെല്ലിക്കുന്നേല്‍ കാര്‍മികത്വം
വഹിക്കും. ഏഴിന് പാരീഷ്ഹാളില്‍ സണ്‍ഡേസ്‌കൂള്‍, യൂത്ത്
അസോസിയേഷന്‍, വനിതാ സമാജം എന്നീ ഭക്തസംഘടനകളുടെ വാര്‍ഷിക ആഘോഷം.
വെള്ളിയാഴ്ച രാവിലെ എട്ടിന് കുര്‍ബാന, വൈകീട്ട് 7.45 ന്
പ്രദക്ഷിണം, രാത്രി ഒമ്പതിന് ലേലം, നേര്‍ച്ചസദ്യ. ശനിയാഴ്ച
രാവിലെ 8.15 ന് മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് മര്‍ക്കോസ് മാര്‍
ക്രീസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും.
10.45 ന് പ്രദക്ഷിണം, നേര്‍ച്ച, ഉച്ചയ്ക്ക് 12.15 ന് ആശിര്‍വാദം,
12.30 ന് നേര്‍ച്ചസദ്യ, രണ്ടിന് കൊടിയിറക്ക്.